റിയാദ്: ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കുറ്റത്തിന് 15 പേര്‍ക്ക് വധ ശിക്ഷ വിധിച്ചതായി പ്രമുഖ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളില്‍ 13 പേര്‍ സൗദി പൗരന്മാരാണ്. ഒരാള്‍ ഇറാനിയും മറ്റൊരാള്‍ അഫ്ഗാന്‍ പൗരനുമാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേരെ വെറുതെ വിട്ടു. 10 മാസം നീണ്ട വിചാരണക്കൊടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 160 തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസില്‍ വിസ്താരം നടത്തിയത്. ഇറാനുവേണ്ടി രഹസ്യങ്ങള്‍ കൈമാറാന്‍ ചാര ശൃംഖല തീര്‍ക്കുക, ഇറാന്‍െറ രഹസ്യന്വേഷണ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുക, സൈനിക-സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്തുക, രാഷ്ട്ര സുരക്ഷക്കും ഐക്യത്തിനും എതിരായ രീതിയില്‍ പ്രവര്‍ത്തിക്കുക, ഇറാന്‍െറ പരമോന്നത നേതാവായ അലി ഖാംനിയെ സന്ദര്‍ശിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരുന്നത്. ഓരോ പ്രതികള്‍ക്കുമെതിരിലുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. വിചാര വേളയില്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെയാണ് കോടതി വധ ശിക്ഷ വിധിച്ചത്.
രാജ്യത്തിന്‍െറ സാമ്പത്തിക കേന്ദ്രങ്ങള്‍ തകര്‍ക്കുക, ക്രമസമാധാനത്തിന് ഭംഗം വരുത്തുക, ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുക, അനുമതിയില്ലാതെ ആയുധം കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. വളരെ തന്ത്രപരമായ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഹാക് ചെയ്തതായും അന്വേഷണത്തില്‍ കണ്ടത്തെി. ഇവരില്‍ ചിലര്‍ ഇറാനിലേക്കും ലെബനാനിലേക്കും യാത്ര ചെയ്തതായും രഹസ്യ കോഡുകള്‍ കൈമാറിയതായും തെളിഞ്ഞിട്ടുണ്ട്. സംഘത്തിന്‍െറ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇറാനുവേണ്ടി ചാരവൃത്തി നടത്തിയ മറ്റൊരു കേസില്‍ 32 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തത്. ജൂണിലാണ് സംഭവം. ഇതില്‍ 30 പേര്‍ സൗദി പൗരന്മാരായിരുന്നു. ഇവരുടെ വിചാരണ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.