ജീസാന്‍: ജിസാനിലെ ഫുട്്ബാള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ് ‘ജല’ സബിയ യൂണിറ്റും ഫ്രണ്ട്സ ്സബിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ജിസാന്‍ സോക്കര്‍ 2016 ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങി. സബിയ സ്്റ്റേഡിയത്തില്‍ ജല രക്ഷാധികാരി ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വാഹിദ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്് മുഹമ്മദ് വിളക്കോട്, ഒ.ഐ.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് സലിം ആറ്റിങ്ങല്‍, ജല വൈസ് പ്രസിഡന്‍റ് എം.എസ്.മോഹനന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
ജനറല്‍ കണ്‍വീനര്‍ നൗഫല്‍ മമ്പാട് സ്വാഗതവും സെയ്തലവി ഇല്ലിക്കോട്ടില്‍ നന്ദിയും പറഞ്ഞു. ഒരുമാസം നീളുന്ന ടൂര്‍ണമെന്‍റില്‍ ജീസാനിലെയും ഖമീസ് മുശൈത്തിലെയും പ്രമുഖ ടീമുകള്‍ മത്സരിക്കും.
ഷംസുദ്ദീ പൂക്കോട്ടൂര്‍ ആദ്യമല്‍സരം കിക്കോഫ് നിര്‍വഹിച്ചു. ഹാരിസ്കല്ലായി, കുഞ്ഞുമുഹമ്മദ്, ജോസ് പൗലൂസ്എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ആദ്യമല്‍സരത്തില്‍ ഫാരിസ് അല്‍റിയാദ സബിയ ടീം ഇസാഫ്കോജിസാനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തില്‍ യാസ്ക് ദായിറിനെതിരെ രണ്ടുഗോളുകള്‍ക്ക് മെട്രോ ഖമീസ് ജേതാക്കളായി. ഈ മാസം എട്ടിന് നടക്കുന്ന മൂന്നും നാലും മത്സരങ്ങളില്‍ യഥാക്രമം ഫ്രണ്ട്സ് സബിയയും സൂപ്പര്‍സ്റ്റാര്‍ സനയയും കാസ് കഖമീസും എഫ്.സി.ദര്‍ബും ഏറ്റുമുട്ടും.
ആദ്യമത്സരങ്ങള്‍ കാണാന്‍ ജിസാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്്ബാള്‍ പ്രേമികളടക്കം നിരവധിപ്രവാസി മലയാളികന്‍ എത്തിയിരുന്നു. ഉസ്മാന്‍ ഒറ്റപ്പാലം, ബഷീര്‍ മമ്പാട്, സമീര്‍ മഞ്ചേരി, യൂസഫ ്മാളിയേക്കല്‍ ഉമ്മര്‍ ഒറ്റപ്പാലം എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.