?????? ???????? ????? ?????? ????????? ???????????

എണ്ണ ഉല്‍പാദന നിയന്ത്രണം  സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു

റിയാദ്: പെട്രോള്‍ ഉല്‍പാദന നിയന്ത്രിണത്തിനും വിലയിടിവ് തടയാനും വിയന്നയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടി എടുത്ത തീരുമാനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. 
ഗള്‍ഫ് പര്യടനം നടത്തുന്ന സല്‍മാന്‍ രാജാവിന്‍െറ അഭാവത്തില്‍ കിടീരടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഒപെകിന് അകത്തും പുറത്തും ഒരുപോലെ സ്വീകാര്യമായ നിയന്ത്രണത്തെ സ്വാഗതം ചെയ്തത്. സൗദി പെട്രോള്‍, പെട്രോകെമിക്കല്‍ മേഖലയിലും വ്യവസായ മേഖലയിലും സല്‍മാന്‍ രാജാവ് തുടക്കംകുറിച്ച പദ്ധതികളെ സ്വാഗതം ചെയ്തു.
 കിഴിക്കന്‍ പ്രവിശ്യയില്‍ രാജാവ് നടത്തിയ പര്യടനത്തിനിടയിലാണ് സൗദി അരാംകോയുടെ കീഴിലെ ഭീമന്‍ പദ്ധതികള്‍ക്ക് രാജാവ് തുടക്കം കുറിച്ചത്. സൗദി ഉന്നത പണ്ഡിതസഭ, ഫ്തവ് സമിതി, ശൂറ കൗണ്‍സില്‍ എന്നിവയുടെ പുന:സംഘടനയും യോഗം അവലോകനം ചെയ്തു. 
സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെയും സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ നടക്കുന്ന ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.