മലയാളി ബാലിക  വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശി മുഹമ്മദ് സാലിമിന്‍െറ  ഏക മകള്‍ ഹിബ ഫാത്തിമ  (5) സ്കൂള്‍ വാഹനം തട്ടി മരിച്ചു. ജിദ്ദ അല്‍ നൂര്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ യു കെ.ജിയില്‍ പഠിക്കുന്ന ഹിബ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ അതേ ബസ് തട്ടി വീഴുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഖാലിദ്ബിനു വലീദിലാണ് സംഭവം . മൃതദേഹം കിംങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മതാവ്: കൊണ്ടോട്ടി ചെങ്ങാനി സ്വദേശിനി മുംതാസ്. കമ്പ്യൂട്ടര്‍ സൂഖിലാണ് മുഹമ്മദ് സാലിമിന് ജോലി. വാഹനമോടിച്ച ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.