അവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ മരിച്ചു 

ഹാഇല്‍: ഹാഇലില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷിബു അബ്ദുല്‍ സത്താര്‍ (38) ആണ് മരിച്ചത്. 
വെള്ളിയാഴ്ച്ച ഫൈ്ള ദുബൈ വിമാനത്തിലാണ് ഇയാള്‍ നാട്ടിലേക്ക് പുറപ്പെട്ടത്. ദുബൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്തേക്കുള്ള കണക്ഷന്‍ വിമാനം കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുന്നില്‍ അബ്ദുല്‍ സത്താറിന്‍െറ മകനാണ്. സംശത്ത് ബീവിയാണ് മാതാവ്. ഭാര്യ: ഹീന. രണ്ടര വയസ്സ് പ്രായമുള്ള മുഹമ്മദ് നിസാന്‍ ഏക മകനാണ്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.