അയല്‍ക്കാരനെ ശത്രുവായി കാണുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുക്കണം -കെ.പി രാമനുണ്ണി

ജുബൈല്‍: അയല്‍വാസിയെയും അയല്‍ രാജ്യക്കാരനെയും ശത്രുവായി കാണുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുക്കണമെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ‘സമാധാനം മാനവികത’കാമ്പയിന്‍െറ ഭാഗമായി തനിമ ജുബൈല്‍ സോണ്‍ സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരങ്ങളുടെ വൈവിധ്യത്തെയും ആദാന പ്രദാനങ്ങളേയും ഇല്ലാതാക്കി ഏകശിലാത്മകമായ ജനക്കൂട്ടത്തെയാണ് സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്. നാടിനെക്കുറിച്ച് അസ്വസ്ഥപ്പെടുന്ന മനസുള്ളവരാണ് പ്രവാസികള്‍. ഉയര്‍ന്ന  മാനവിക ബോധം പ്രവാസികളില്‍  കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തനിമ അഖില സൗദി പ്രസിഡന്‍റ് സി.കെ മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം ബഷീര്‍ പ്രമേയം വിശദീകരിച്ചു. നവയുഗം രക്ഷാധികാരി ടി.സി ഷാജി, ഒ.ഐ.സി.സി ജുബൈല്‍ ഏരിയ പ്രസിഡന്‍റ് അഡ്വ.ആന്‍റണി, നൗഷാദ്, സനില്‍കുമാര്‍, രിസാല മനാഫ് എന്നിവര്‍ സംസാരിച്ചു. കെ. ഉമറുദീന്‍, അനസ് മാള എന്നിവര്‍ കെ.പി രാമനുണ്ണിയെ പൊന്നാട അണിയിച്ചു.
 മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ശബാന അസീസിനും പ്രസംഗ മത്സരത്തില്‍ വിജയികളായ സാബു അലോഷ്യസ്,സാബു മേലതില്‍, രിസാല മനാഫ്, ജെസീന സലാം എന്നിവര്‍ക്കുമുള്ള സമ്മാനങ്ങളും കെ.പി രാമനുണ്ണി കൈമാറി. 
ഫാസിന ബഷീര്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജുബൈലിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. റയ്യാന്‍ മൂസ ഖിറാഅത്ത് നടത്തി. അക്ബര്‍ വാണിയമ്പലം സ്വാഗതവും ഷാജഹാന്‍ മനക്കല്‍ നന്ദിയും പറഞ്ഞു. 
എ.കെ അസീസ്  അവതാരകനായിരുന്നു. തുടര്‍ന്ന് മഹര്‍ സൈഫ് അണിയിച്ചൊരുക്കിയ ഹാസ്യപരിപാടിയും  കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.    
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.