ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാത്തിനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. ശൈത്യകാലത്തിന്‍െറ മുന്നോടിയായി പെയ്ത മഴയില്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട നൂറില്‍ പരം ആളുകളെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. സഹായം തേടി 700 ഓളം കേസുകളാണ് ദുരന്ത നിവാരണ സേനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയായി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഉള്‍പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം നേരിട്ടു. പ്രധാന റോഡുകളിലടക്കം പലയിടത്തും ശക്തമായ വെള്ളക്കെട്ട്് രൂപപ്പെട്ടു.
പലഭാഗത്തും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മഴ തുടങ്ങിയത്. ദുരന്ത നിവാരണ സേനയും പോലീസ് അധികൃതരും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.