ഹജ്ജ്: ജിദ്ദ വഴി ആദ്യസംഘം നാളെ

ജിദ്ദ: ജിദ്ദ വിമാനത്താവളം വഴി തീര്‍ഥാടനത്തിനത്തെുന്ന ആദ്യ ഹജ്ജ് സംഘം വ്യാഴാഴ്ച വിമാനമിറങ്ങും. ഹജ്ജ് ടെര്‍മിനലിലത്തെുന്ന ആദ്യ സംഘത്തെ സ്വീകരിക്കാനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയുള്ളത്. 27 വകുപ്പുകള്‍ക്ക് കീഴില്‍ 7000ത്തിലധികം പേര്‍ തീര്‍ഥാടകരുടെ സേവനത്തിനായി ഉണ്ടാകും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ട് വകുപ്പ് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 254 കൗണ്ടറുകളും ലഗേജുകള്‍ക്കായി 16 കണ്‍വേയര്‍ ബെല്‍റ്റുകളുമുണ്ടാകും. യാത്ര നടപടികള്‍ പൂര്‍ത്തിയായ ശേഷം തീര്‍ഥാടകരെ മക്കയിലും മദീനയിലും വേഗത്തിലത്തെിക്കാന്‍ മുത്വവ്വഫ് സ്ഥാപനങ്ങളും യുനൈറ്റഡ് ഏജന്‍സീസ് ഓഫിസും ബസുകളുള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച തുറക്കുന്ന ഹജ്ജ് ടെര്‍മിനല്‍ സെപ്റ്റംബര്‍ അഞ്ച് വരെ (ദുല്‍ഹജ്ജ് നാല്) വരെ പ്രവര്‍ത്തിക്കും. ഹജ്ജിനായി അടക്കുന്ന ടെര്‍മിനല്‍ പിന്നീട് തീര്‍ഥാടകരുടെ തിരിച്ചുപോക്കിനായി ദുല്‍ഹജ്ജ് 16നാണ് വീണ്ടും തുറക്കുക. മുഹര്‍റം 15 ആണ് തീര്‍ഥാടകരുടെ തിരിച്ചുപോക്കിനുള്ള അവസാന തിയ്യതി. അതുവരെ ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും ഒരുക്കങ്ങള്‍ ഉറപ്പുവരുത്തതിനും ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതിനകം പൂണ്യഭൂമിയിലത്തെിയിട്ടുണ്ട്. എംബസികളിലെ ഹജ്ജ് കോണ്‍സുലേറ്റുകള്‍ക്ക് കീഴില്‍ മക്കയിലും മദീനയിലും തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തണമെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു. ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്ദനുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷത്തെ ഹജ്ജിന്‍െറ ഒരുക്കങ്ങള്‍ ഗവര്‍ണര്‍ വിലയിരുത്തി. വിദേശ ഹാജിമാര്‍ക്കൊരുക്കിയ ഏകീകൃത സംവിധാനം, രണ്ടാംഘട്ടം ഇ ട്രാക്ക് പദ്ധതി, ഹജ്ജ് ബസുകള്‍ നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് സംവിധാനം, വിദേശ തീര്‍ഥാടകരുടെ മുഴുവന്‍ വിവരങ്ങളടങ്ങിയ ഇ കൈവള എന്നിവ ഗവര്‍ണര്‍ പരിശോധിച്ചു. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.