???? ??????? ????????????? ????????????? ???? ??????????????

യമന്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നിരവധി ഹൂതി  വിമതര്‍ കൊല്ലപ്പെട്ടു

റിയാദ്: യമന്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഹൂതി വിമതരുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷക്കാരുടെയും നീക്കം സൗദി സൈന്യം തകര്‍ത്തു. കനത്ത ആക്രമണത്തിനൊടുവില്‍ ഡസനിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. സൗദി സൈനികരുടെ ഭാഗത്തു നിന്ന് ഒരു ക്യാപ്റ്റനുള്‍പ്പെടെ ഏഴു പേര്‍ രക്തസാക്ഷികളായതായി സഖ്യ സേന പ്രസ്താവനയില്‍ അറിയിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായതെങ്കിലും വിശദാംശങ്ങള്‍ അധികൃതര്‍ ഞായറാഴ്ച വൈകിയാണ് പുറത്തു വിട്ടത്. ഹൂതികള്‍ വന്ന നിരവധി സൈനിക വാഹങ്ങള്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നു. ക്യാപ്റ്റന്‍ അബ്ദുറസാഖ് അല്‍ മുല്‍ഹിമാണ് വീരമൃത്യു വരിച്ചത്. മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. നജ്റാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുകയും കുവൈത്തില്‍ സമാധാന ചര്‍ച്ച നടക്കുകയും ചെയ്യുന്ന സമയത്തുണ്ടായ ആക്രമണം നഗ്നമായ വാഗ്ദാന ലംഘനമാണെന്ന് യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും കനത്ത ആക്രമണമാണിത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ അഞ്ചു സൗദി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിറകെയാണ് വീണ്ടും ആക്രമണമുണ്ടായത്. രാജ്യത്തിന്‍െറ അതിര്‍ത്തി തൊട്ടു കളിക്കാന്‍ ആരെയും അനുവദിക്കുകയില്ളെന്ന് സഖ്യസേനയുടെ ഒൗദ്യോഗിക വക്താവ് കേണല്‍ അഹ്മദ് അസീരി പറഞ്ഞു. ഹൂതികളുടെയും പുറത്താക്കപ്പെട്ട അലി സാലിഹിന്‍െറയും സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. സൗദി അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന ഇത്തരം ദുശ്ശക്തികളില്‍നിന്ന് അതിര്‍ത്തി സംരക്ഷിക്കുമെന്നും അദ്ദഹേം പറഞ്ഞു. കഴിഞ്ഞ ഏതാനും സംഭവങ്ങള്‍ക്ക് അന്താരാഷ്ട്ര കരാര്‍ മാനിച്ച് സഖ്യസേന തിരിച്ചടി നല്‍കിയില്ല. എന്നാല്‍ ഹൂതികളുടെ നിരന്തരമായ കരാര്‍ ലംഘനം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ളെന്നും ‘അല്‍ഹദസ്’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസീരി പറഞ്ഞു. ഹൂതികളും അലി സാലിഹ് സേനയും തുടര്‍ച്ചയായി നടത്തുന്ന കരാര്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമൂഹം സമാധാന ചര്‍ച്ചയുടെ ഗതി നിയന്ത്രിക്കണമെന്നും അദ്ദഹേം ആവശ്യപ്പെട്ടു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.