മൊബൈല്‍ മേഖലയില്‍ ജോലി;  സ്വദേശികളില്‍ നിന്ന് മികച്ച പ്രതികരണം 

റിയാദ്: മൊബൈല്‍ ഫോണ്‍ വില്‍പനയിലും അറ്റകുറ്റപ്പണി മേഖലയിലും സൗദിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായി വിവിധ തസ്തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികളുടെ വന്‍ നിര. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തൊഴിലധിഷ്ടിത പരിശീലന വകുപ്പിന്‍െറ (ടി.വി.ടി.സി), മാനവ വിഭവ ശേഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച അഭിമുഖങ്ങളില്‍ യുവതി, യുവാക്കളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജിദ്ദ, മക്ക, ഖസീം, ഹാഇല്‍, റിയാദ്, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ജോലി ചെയ്യാന്‍ തയാറായി നൂറു കണക്കിന് സൗദികളത്തെിയത്. ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലാണ് ഈ പ്രവിശ്യകളിലെ ചേംബര്‍ ആസ്ഥാനത്ത് അഭിമുഖം നടന്നത്. ജീസാനില്‍ ചൊവ്വാഴ്ചയുമാണ് അഭിമുഖം നടക്കുക. അല്‍അഹ്സ, ദമ്മാം, നജ്റാന്‍, മദീന, തബൂക്ക്, അബഹ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച വരെ അഭിമുഖം നടക്കും. തൊഴില്‍ വകുപ്പിന്‍െറ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖം നടക്കുന്നത്. മാനവ വിഭവ ശേഷി വകുപ്പിന്‍െറ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് നിയമനം ലഭിക്കുക. ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് 3000 റിയാല്‍ വരെ മാനവ വിഭവ ശേഷി ഫണ്ടില്‍ നിന്ന് നല്‍കും. ഉദ്യോഗാര്‍ഥികള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതിന് നിരവധി കേന്ദ്രങ്ങളാണ് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രാഥമികവും പ്രായോഗികവുമായ പരിശീലനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി നല്‍കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സൗജന്യ കാള്‍ സെന്‍ററുകളിലും ഓണ്‍ലൈന്‍ വഴിയും ഈ മേഖലയില്‍ ലഭ്യമായ ജോലികളുടെ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. സെപ്റ്റംബറിനുള്ളില്‍ മുഴുവന്‍ മൊബൈല്‍ വില്‍ക്കുന്ന കടകളിലും സൗദികളെ നിയമിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ കര്‍ശന നിര്‍ദേശം. 
ഇതിനാവശ്യമായവരെ കണ്ടത്തെുന്നതിന്‍െറ ഭാഗമായാണ് പരിശീലനവും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖവും നടക്കുന്നത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളുടെ ജോലിക്ക് കടുത്ത ഭീഷണിയാണ് മൊബൈല്‍ മേഖലയിലെ സൗദിവത്കരണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.