മഴ: രാജ്യത്തിന്‍െറ വിവിധ  ഭാഗങ്ങളില്‍ 12 മരണം, വന്‍ നാശം 

ജിദ്ദ: രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്ദുല്ല അല്‍ഹാരിസി പറഞ്ഞു. മൂന്നു പേരെ കാണാതായിട്ടുണ്ട്. 681 പേരെ വിവിധ മേഖലകളില്‍ നിന്ന് രക്ഷപ്പെടുത്തി. കനത്ത മഴ പെയ്ത മക്ക മേഖലയിലെ വാദി അലൈ്ളസില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടത്തെിയതായി മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ വ്യക്തമാക്കി. നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ വാഹനം ഒലിച്ചുപോയ സ്ഥലത്ത് നിന്ന് 15 കിലോ മീറ്റര്‍ അകലെ  തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്തെിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മയും മൂന്ന് കുട്ടികളും മഴവെള്ളപ്പാച്ചിലില്‍ കാണാതായത്. സംഭവം നടന്ന ദിവസം മാതാവിന്‍െറയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെടുക്കുകയും ഒരു കുട്ടിയെ ജീവനോടെ കണ്ടത്തെുകയും ചെയ്തിരുന്നു. 
റിയാദില്‍ 145 ഉം മക്കയില്‍ 308ഉം അല്‍ബാഹയില്‍ 35ഉം അസീറില്‍ 191 ഉം നജ്റാനില്‍ രണ്ട് പേരും രക്ഷപ്പെടുത്തിയതിലുള്‍പ്പെടും. അധികമാളുകളും കുടുങ്ങിയത് വാഹനത്തിനുള്ളിലാണ്. 123 പേരെ മാറ്റിത്താമസിപ്പിക്കുകയും 24 കുടുംബങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. വ്യാഴം മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ സഹായം തേടി വിവിധ മേഖലകളിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ 6393 വിളികളത്തെി. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും സ്വദേശികളോടും വിദേശികളോടും സിവില്‍ ഡിഫന്‍സ് വക്താവ് ഉണര്‍ത്തി. അസീര്‍മേഖലയില്‍ പ്രാഥമിക കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായിരിക്കുന്നത് കൃഷിയിടങ്ങള്‍ക്കാണെന്ന് അസീര്‍ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ആസിമി പറഞ്ഞു. ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
 ബീശ, ബശാഇര്‍, നമാസ്, തിഹാമ ഖഹ്താന്‍, തത്ലീസ്, മഹാഇല്‍, മുജാറത എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മുജാറത മേഖലയില്‍ ആടുകള്‍ നഷ്ടമായെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.