മിനാ: മിനായില്‍ സേവന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനും മരണത്തിന് കീഴടങ്ങി. തിക്കിലും തിരക്കിലും പെട്ടാണ് ഝാര്‍ഖണ്ഡ് സ്വദേശി നിയാസുല്‍ ഹഖ് മന്‍സൂരി (42) മരിച്ചത്. അറഫ ദിനത്തിലെ സേവനത്തിനാണ് നിയാസുല്‍ ഹഖ് യാമ്പുവില്‍ നിന്ന് ഫ്രറ്റേണിറ്റി ഫോറം വോളന്‍്റിയര്‍ സംഘത്തോടൊപ്പമത്തെിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ തന്നെ ഇദ്ദേഹം സേവന പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. സിവില്‍ എന്‍ജിനിയറായ നിയാസുല്‍ ഹഖ് യാമ്പുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദുരന്തമുഖത്ത് നിന്ന് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ മാറ്റുന്നതിനിടെയാണ് ഫ്രറ്റേണിറ്റി ഫോറം ജാക്കറ്റണിഞ്ഞ മൃതദേഹം കണ്ടത്. തുടര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് ഫോറം നല്‍കുന്ന ഐ.ഡി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് മരിച്ചത് നിയാസുല്‍ ഹഖാണെന്ന് മനസിലായത്. തുടര്‍ന്ന് ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍ ക്യാപ്റ്റന്‍മാരും കോണ്‍സുലേറ്റ് അധികൃതരും എത്തി മരണം ഉറപ്പിച്ചു.
അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റ് വളണ്ടിയര്‍മാര്‍ ടെന്‍റുകള്‍ക്ക് മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. ടെന്‍റുകളുടെ മുകളിലത്തെിയ ചിലര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. നിയാസുല്‍ ഹഖിന്‍്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മരണ വിവരം അറിഞ്ഞ് യാമ്പുവില്‍ ജോലി ചെയ്യുന്ന സഹോദരന്‍ മിനായില്‍ എത്തിയിട്ടുണ്ട്. നിയാസുല്‍ ഹഖിന് ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.