മിന: മിനയില്‍ വ്യാഴാഴ്ചയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മിന കൊട്ടാരത്തില്‍ അടിയന്തിര യോഗം വിളിച്ചു. ഹജ്ജ് സേവനത്തിലുള്ള സൈനിക മേധാവികള്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ശൈഖ്, പണ്ഡിതനേതാക്കള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് അടിയന്തിര യോഗത്തില്‍ പങ്കെടുത്തത്.മിനയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തം തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന സംഘത്തിന്‍െറ സേവന വീര്യം തളര്‍ത്തരുതെന്ന് രാജാവ് ഓര്‍മിപ്പിച്ചു. സുതാര്യവും സത്യസന്ധവും അടിയന്തിരവുമായ അന്വേഷണം നടത്താനും രാജാവ് നിര്‍ദേശം നല്‍കി. ഹജ്ജ് ആസൂത്രണത്തിലും നടത്തിപ്പിലും പുനഃപരിശോധന ആവശ്യമെങ്കില്‍ അത് നടത്താനും തയാറാവുമെന്ന് രാജാവ് പറഞ്ഞു.അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നിര്‍വഹിക്കാനുള്ള അനുഷ്ഠാനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മുന്‍നിശ്ചയപ്രകാരം തന്നെ നല്‍കേണ്ടതുണ്ട്.
മക്ക ഹറം ഉള്‍പ്പെടെ പുണ്യനഗരിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളും തുടരുമെന്നും രാജാവ് പ്രസംഗത്തില്‍ വ്യക്തമാക്കി.
തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നത് സൗദി ഭരണാധികാരികള്‍ക്കും പൗരന്മാര്‍ക്കും രാഷ്ട്രത്തിനും അഭിമാനമാണെന്നും തലമുറകളായി രാജ്യം ഭരിക്കുന്ന നായകന്‍മാര്‍ തുടരുന്നതാണെന്നും രാജാവ് പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ രക്തസാക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെടട്ടെ എന്ന് പ്രാര്‍ഥിച്ച രാജാവ് , പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും നല്ല ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.