‘കവര്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണം’

റിയാദ്: ബത്ഹ മേഖലയില്‍ തുടര്‍ച്ചയായി നടക്കുന്ന പിടിച്ചുപറിക്കും അക്രമ സംഭവങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം ഇന്ത്യര്‍ എംബസി അധികൃതര്‍ക്ക് നിവേദനം നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്ന ബത്ഹയിലും പരിസരപ്രദേശങ്ങളിലും പകല്‍ സമയത്ത് പോലും നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്‍െറ സൈ്വര ജീവിതത്തിന് ഭീഷണിയുയര്‍ത്തുകയാണ്. ഇത്തരം പ്രവണതക്ക് ശാശ്വത പരിഹാരം കാണാന്‍ എംബസി അടിയന്തരമായി ഇടപെടണം. 
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം എംബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്ട്യാലിന് സെക്രട്ടറി സക്കരിയ പുറക്കാട്, പ്രസിഡന്‍റ് ഹരി നായര്‍, എക്സിക്യുട്ടീവ് അംഗം വിനോദ് രാജ് എന്നിവര്‍ നല്‍കി. 
ബന്ധപ്പെട്ട കാര്യാലയങ്ങള്‍ വഴി സൗദി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനും പ്രശ്നപരിഹാരം കാണാനും ശ്രമം നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.