മക്ക: ഹറമിലെ ക്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ അറഫയിലെ ജബലുര്‍റഹ്മ ആശുപത്രിയിലേക്ക് മാറ്റി. ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫസംഗമത്തില്‍ ഇവര്‍ക്കു പങ്കുകൊള്ളുന്നതിനു വേണ്ടിയാണിത്. പ്രത്യേകം തയാറാക്കിയ ആംബുലന്‍സില്‍ വൈദ്യസജ്ജീകൃത വാഹനവ്യൂഹത്തിന്‍െറ അകമ്പടിയോടെയാണ് ഇവരെ അറഫയില്‍ എത്തിച്ചത്. ഓരോ രോഗിക്ക് ഒരു ഡോക്ടറും നഴ്സും പരിചരണത്തിനുണ്ട്. ഇവര്‍ക്കു വേണ്ട മുഴുവന്‍ മരുന്നുകളും ഭക്ഷണവും ആശുപത്രിയില്‍ വിതരണം ചെയ്യും. ഖാദിമുല്‍ ഹറമൈനിശ്ശരീഫൈനി വൈദ്യ സംഘം കോ-ഓഡിനേറ്റര്‍ മുഹമ്മദ് ബശ്നാഖ് ആണ് ഈ സംഘത്തിന്‍െറ ചുമതല വഹിക്കുന്നത്. തിങ്കളാഴ്ച കിങ് ഫൈസല്‍ ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും ഇവരെ പ്രാര്‍ഥനാപൂര്‍വം യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.