മക്ക: മിനാ, അറഫ, മുസ്ദലിഫ എന്നീ ഹജ്ജിന്‍െറ പുണ്യനഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ മെട്രോ ട്രെയിന്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സര്‍വീസ് ആരംഭിച്ചു. ഹജ്ജ് സേവനത്തിലും മെട്രോ സ്റ്റേഷന്‍ ഉത്തരവാദിത്തത്തിലുമുള്ളവരെ ലക്ഷ്യസ്ഥാനത്തത്തെിക്കാനാണ് ആദ്യ സര്‍വീസ് ഉപയോഗപ്പെടുത്തിയതെന്ന് മക്ക തദ്ദേശഭരണ വിഭാഗം അറിയിച്ചു. ചൊവ്വ വൈകീട്ട് ഏഴ് വരെ സേവന, സൗകര്യങ്ങള്‍ക്കും ഉദ്യോഗസ്ഥരെയും സുരക്ഷ ജോലിക്കാരെയും ലക്ഷ്യസ്ഥാനത്തത്തെിക്കാന്‍ മെട്രോ പ്രവര്‍ത്തിക്കും. ദുല്‍ഹജ്ജ് എട്ടിന് അര്‍ധരാത്രി മുതല്‍ 13ന് വൈകീട്ട് ആറ് വരെയുള്ള സമയം പൂര്‍ണമായും മെട്രോ സേവനം തീര്‍ഥാടകര്‍ക്ക് ലഭിക്കും. അറഫ, മുസ്ദലിഫ, മിനാ എന്നീ നഗരങ്ങള്‍ക്കിടയിലാണ് മെട്രോ സര്‍വീസ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.