പരിക്കേറ്റ ഇടുക്കി സ്വദേശിയെ നാട്ടിലത്തെിച്ചു

ജിദ്ദ: മൂന്നു മാസം മുമ്പ് ജോലിക്കിടെ ഫോര്‍ക് ലിഫ്റ്റില്‍ നിന്ന് ഇരുമ്പു ദണ്ഡുകള്‍  വീണു കൈ കാലുകള്‍ ഒടിഞ്ഞ  ഇടുക്കി സ്വദേശിയെ നാട്ടിലത്തെിച്ചു. അല്‍മവാരിദ് കമ്പനിയില്‍ ലേബര്‍ വിസയില്‍ എത്തിയ ഇടുക്കി പുഷ്പകണ്ടം ആലനിക്കല്‍ വീട്ടില്‍ ജോണിയുടെയും അന്നമ്മയുടെയും  മകന്‍  കിച്ചു ജോണിക്കാണ് ‘നവോദയ’യുടെ ഇടപെടല്‍ മൂലം നാട്ടില്‍ പോകാനായത്. ഒന്നര വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയ ജോണിക്ക് മൂന്നു മാസം മുമ്പാണ് ഫോര്‍ക് ലിഫ്റ്റില്‍ നിന്ന് ഊരി തെറിച്ച കൂറ്റന്‍ ഇരുമ്പുദണ്ഡ് വീണ് ഇടതു കൈക്കും കാലിനും ഒടിവുകള്‍ പറ്റിയത് . അപകടം പറ്റിയ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ശാസ്ത്രക്രിയ നടത്തി കാലില്‍ സ്റ്റീല്‍ കമ്പി ഇട്ടു. പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ മൂന്നു മാസമായി റൂമില്‍ തന്നെ കഴിയുകയായിരുന്നു. വിവരം അറിഞ്ഞ നവോദയ  ജീവകാരുണ്യ വിഭാഗമാണ് നാട്ടിലേക്കുള്ള യാത്രക്ക് സഹായം ചെയ്ത് നല്‍കിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.