ഇന്ത്യക്കാരി പ്രസവിച്ചു; കുഞ്ഞിനു പേര് ‘മക്കി മദനി’

മക്ക: തീര്‍ഥാടനത്തിനത്തെിയ ഇന്ത്യന്‍ തീര്‍ഥാടക പുണ്യനഗരിയില്‍ പ്രസവിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജിയെ ദക്ഷിണേഷ്യന്‍ മുത്വവ്വിഫിന്‍െറ പ്രതിനിധി ആഘോഷപൂര്‍വം തന്നെ സ്വീകരിച്ചു. 
പുണ്യഭൂമിയിലെ പ്രസവത്തില്‍ പിറന്ന കണ്‍മണിക്ക് പേരിടാന്‍ മാതാവിന് മറ്റൊന്നു ആലോചിക്കേണ്ടി വന്നില്ല. 
ഇരുഹറം നഗരികളുടെയും പേരു ചേര്‍ത്ത് അവര്‍ കുഞ്ഞിനെ വിളിച്ചു - മക്കി മദനി. ഉമ്മയുടെയും കൂട്ടുകാരുടെയും ആഘോഷത്തില്‍ മുത്വവ്വിഫ് പ്രതിനിധികളും പങ്കുചേര്‍ന്നതായി കോ-ഓഡിനേറ്റര്‍ ഡോ. യഹ്യ മുഹമ്മദ് ഇല്‍യാസ് മഹ്ബൂബ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.