മക്ക: ലോകത്തെമ്പാടു നിന്നും അല്ലാഹുവിന്‍െറ ആതിഥ്യത്തണലിലേക്കത്തെുന്ന തീര്‍ഥാടകലക്ഷങ്ങള്‍ക്ക് ഭദ്രമായ സുരക്ഷാകവചമൊരുക്കുമെന്ന പ്രതിജ്ഞയുമായി സൗദി അറേബ്യയുടെ ആയിരക്കണക്കിന് കര്‍മഭടന്മാര്‍ മക്കയിലെ പരേഡ് ഗ്രൗണ്ടില്‍ ശക്തിപ്രകടനം നടത്തി. മക്ക -ത്വാഇഫ് എക്സ്പ്രസ് ഹൈവേയില്‍ എമര്‍ജന്‍സി ഫോഴ്സിന്‍െറ ഗ്രൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് സേനയുടെ ഹജ്ജ് തയാറെടുപ്പിന്‍െറ പ്രകടനം വീക്ഷിക്കാന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ്, രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറും ഹജ്ജ് കേന്ദ്രസമിതി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാര്‍, സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ് എന്നിവരും ഹജ്ജ് ഉന്നതാധികാര സമിതി അംഗങ്ങളും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.സൈനികനേതൃത്വത്തിന്‍െറ അകമ്പടിയോടെ ഗ്രൗണ്ടിലത്തെിയ ആഭ്യന്തരമന്ത്രി തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. സുരക്ഷാവിഭാഗം മേധാവിയും ഹജ്ജ് സുരക്ഷാസമിതി ചെയര്‍മാനുമായ ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍ മുഹ്രിജ് അതിഥികളെ സ്വാഗതം ചെയ്തു. മതപരവും ക്രമസമാധാനപരവും ദേശീയവുമായ ഉത്തരവാദിത്തമെന്ന നിലയിലാണ് വിവിധ സേന വിഭാഗങ്ങള്‍ ഹറം സേവനത്തിന് ഇറങ്ങിത്തിരിക്കുന്നതെന്നും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാനുള്ള അനുഗൃഹീതദൗത്യം നിര്‍വഹിക്കാന്‍ ആവേശപൂര്‍വമാണ് എല്ലാവരും മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ വിവിധ തരം ഹജ്ജ് ദൗത്യങ്ങള്‍ അദ്ദേഹം ഹ്രസ്വമായി വിവരിച്ചു. തുടര്‍ന്ന് സൈനികരുടെ മാര്‍ച്ചായിരുന്നു. ‘ഖുവ്വ, ഹസീമ, നസ്ര്‍’ (കരുത്ത്, കീഴടക്കല്‍, വിജയം) എന്നിങ്ങനെ ജയഭേരി മുഴക്കി താളത്തില്‍ കനത്ത ചുവടുകള്‍ വെച്ചു നീങ്ങിയ സിവില്‍ ഡിഫന്‍സ്, ട്രാഫിക്, റോഡ് സുരക്ഷ, പട്രോളിങ് വിഭാഗങ്ങളും ദ്രുതകര്‍മസേന, ഭീകരവിരുദ്ധ സേന, എമര്‍ജന്‍സി ഫോഴ്സ്, വായുസേന എന്നീ വിഭാഗങ്ങളും വിവിധ അഭ്യാസപ്രകടനങ്ങളും കാഴ്ചവെച്ചു. ഭീകരവിരുദ്ധ ഓപറേഷന്‍െറയും അത്യാസന്ന നിലകളിലെ സൈനിക കരുത്തിന്‍െറയും വിവിധ പ്രകടനങ്ങള്‍ സേനയുടെയും രാഷ്ട്രനേതൃത്വത്തിന്‍െറയും ആത്മവിശ്വാസവും മനോവീര്യവും ശക്തിപ്പെടുത്തുന്നതായിരുന്നു. നൂതനമാര്‍ഗങ്ങളിലൂടെ രാജ്യത്തെ സംരക്ഷിക്കുമെന്നും രാഷ്ട്രത്തെ ശിഥിലമാക്കാനുള്ള ഏതു ശ്രമത്തെയും തകര്‍ത്തു തരിപ്പണമാക്കുമെന്നും ഉല്ളേഖനം ചെയ്ത കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച പ്രകടനത്തോടെ വൈകിട്ട് ആറോടെ പരിപാടികള്‍ സമാപിച്ചു. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേനയുടെ ഒരുക്കങ്ങള്‍ പൂര്‍ണതയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.