മക്ക: ഹാജിമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ സുഗമമായി നിര്‍വ്വഹിക്കുന്നതിന് ഏറെ സഹായകരമാണ് കഴിഞ്ഞ ദിവസം മക്ക ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിച്ച സ്മാര്‍ട്ട് ഹജ്ജ് പ്രോഗ്രാം. ഹാജിമാര്‍ക്ക് വഴികാട്ടിയായ ഈ ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് മക്കയിലെ ഉമ്മുല്‍ഖുറ യൂനിവേഴ്സിറ്റി ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററാണ്. അറബി ഭാഷക്ക് പുറമെ ഇംഗ്ളീഷ്, ഉറുദു, തുര്‍ക്കി, മലായി, ബംഗാളി ഭാഷകളിലും ആപ് പ്രവര്‍ത്തിക്കും. ഹറമിന്‍െറ ഭൂമിശാസ്ത്ര അതിരുകള്‍, മക്കയിലെ റോഡുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ഫാര്‍മസികള്‍, പള്ളികള്‍, ആശുപത്രികള്‍ തുടങ്ങി 5000 ലേറെ സ്ഥലങ്ങളുടെ വിശദവിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യ സ്ഥലങ്ങളുടെ വിശദമായ മാപ്പും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.