റിയാദ്: ജറൂസലമിലെ മസ്ജിദുല്‍ അഖ്സ വളപ്പില്‍ ഇസ്രായേല്‍ പൊലീസ് തുടരുന്ന അതിക്രമത്തെ സൗദി അറേബ്യ അപലപിച്ചു. ഇസ്രായേലിന്‍െറ നിയമവിരുദ്ധമായ അക്രമ പ്രവര്‍ത്തനങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും സൗദി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി ടെലഫോണില്‍ ബന്ധപ്പെട്ട സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇസ്രായേലിന്‍െറ ധിക്കാരം ഒരു നിലക്കും പൊറുപ്പിക്കാനാവില്ളെന്നും ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍ അഖ്സ പള്ളിയും വളപ്പും വിഭജിക്കാനും ജൂതര്‍ക്കും മുസ്ലിംകള്‍ക്കുമായി സമയം പകുത്തു നല്‍കാനുമുള്ള ഒരു നീക്കവും അംഗീകരിക്കില്ളെന്നും സൗദി അറേബ്യ അസന്നിഗ്ധമായി വ്യക്തമാക്കി. ജറൂസലമിലെ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ ചര്‍ച്ച നടത്തി. പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോക നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സല്‍മാന്‍ രാജാവ് അബ്ബാസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.