ജിദ്ദ: മഞ്ചേരി കിടങ്ങഴി റഹ്മത്ത് നഗര്‍ സ്വദേശി പരേതനായ എം.വി. മൊയ്തീന്‍ മുസ്ലിയാരുടെയും ആമിനയുടെയും മകന്‍ കുഞ്ഞി മുഹമ്മദ് അഹ്സനി(35) ജിദ്ദയില്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ കഴിഞ്ഞ് 13 ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.45 നായിരുന്നു മരണം.
നാലുവര്‍ഷം മുമ്പാണ് അഹ്സനി സൗദിയിലത്തെിയത്. ജിദ്ദയില്‍ ശാറ ഫലസ്തീനില്‍ ജവ്വാല്‍ സൂഖില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ബുഷ്റ. മക്കള്‍: ജുമാന(14),മുഹമ്മദ്ഫായിസ്(11), ജുനൈദ്(5).
സഹോദരങ്ങള്‍: മുഹമ്മദ് ശാഫി ഫൈസി (മുദരിസ്സ്, ഹസ്സനിയ്യ കോളജ്), അബ്ദുസ്സലാം ബാഖവി (കക്കാട്, ഖതീബ്) അബ്ദുല്‍ഖാദര്‍ ബാഖവി (ഖാദിസ്സിയ്യ, കിടങ്ങഴി),ഫാത്തിമ, മറിയം, സൈനബ, ആയിശ, ഹഫ്സ.
മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്കായി അബ്ദുുറബ്ബ് ചെമ്മാടിന്‍െറ നേതൃത്വത്തില്‍ ജിദ്ദ ഐ.സി.എഫ്. പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.