മക്ക: മക്കയിലെ ക്രെയിനപകടം സംബന്ധിച്ച് വസ്തുതാന്വേഷണം പൂര്‍ത്തിയാക്കി വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
ഹറമിലെ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് നടന്നതെന്ന് നേരിട്ടറിയാനും പ്രതിവിധി തേടാനുമാണ് ഇവിടെ വന്നത്. അപകടകാരണം അന്വേഷിക്കുകയും അതിന്‍െറ ഫലം ജനങ്ങളെ അറിയിക്കുകയും ചെയ്യും - രാജാവ് പറഞ്ഞു. ഈ രാജ്യം ഇരു ഹറമുകളുടെയും സേവനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചതാണ്. രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍ രാജാവ് ഹറമുകളുടെ സേവകനായാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേത് ഇടങ്ങളേക്കാളും മക്കക്കും മദീനക്കുമാണ് മുന്തിയ പരിഗണന നല്‍കിപ്പോരുന്നതെന്ന് സല്‍മാന്‍ രാജാവ് ചൂണ്ടിക്കാട്ടി. അപകടത്തില്‍ മരണമടഞ്ഞവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച അദ്ദേഹം ബന്ധുക്കളെ അനുശോചനമറിയിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ കൂടെ അദ്ദേഹം ഹറമില്‍ അപകടം നടന്ന സ്ഥലം ചുറ്റി നടന്നു കണ്ടു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് എന്നിവര്‍ രാജാവിന് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. പിന്നീട് മക്കയിലെ അന്നൂര്‍ സ്പെഷാലിറ്റി ആശുപത്രിയിലത്തെിയ സല്‍മാന്‍ രാജാവ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കണ്ട് ഹസ്തദാനം ചെയ്ത് രോഗശാന്തി ആശംസിച്ചു. ഡോക്ടര്‍മാരോട് സ്ഥിതിഗതികള്‍ ആരായുകയും ചികില്‍സയിലുള്ളവര്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ അന്വേഷണറിപ്പോര്‍ട്ട് നിയോഗിക്കപ്പെട്ട സമിതി ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറി. അരാംകോയുടെയും സൗദി എന്‍ജിനീയേഴ്സ് കൗണ്‍സിലിന്‍െറയും സഹായം അന്വേഷണത്തിനുണ്ടായിരുന്നുവെന്ന് സമിതിക്ക് നേതൃത്വം നല്‍കിയ ഗവര്‍ണറുടെ ഉപദേഷ്ടാവ് ഡോ. ഹിശാം ഫാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.