മാതാപിതാക്കള്‍ തിരിച്ചത്തെിയില്ല; ഇന്ത്യന്‍ ബാലന്‍ റിയാദ് ജയിലില്‍

റിയാദ്: ഇന്ത്യക്കാരനാണെന്ന് തെളിയാക്കാനാകാത്തതിനാല്‍ മാതാപിതാക്കളെ കണ്ടത്തൊനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ ജയിലില്‍ കഴിയുകയാണ് സുഹൈല്‍ അസ്ഹര്‍ ഖാന്‍ എന്ന 17 കാരന്‍. കര്‍ണാടക സ്വദേശികളായ സുഹൈല്‍ ഖാന്‍ - ഫര്‍ഹാന ദമ്പതികളുടെ മകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന അസ്ഹര്‍ ഖാന്‍ മാതാപിതാക്കള്‍ സൗദി വിട്ടതോടെയാണ് പൗരത്വം തെളിയിക്കാനാകാതെ പൊലീസില്‍ കീഴടങ്ങി ജയിലില്‍ കഴിയുന്നത്. പത്ത് മാസം മുമ്പ് രണ്ട് മാസത്തെ അവധിക്കെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ നാട്ടിലേക്ക് പോയത്. നേരത്തെയും തന്നെ സൗദിയില്‍ തനിച്ചാക്കി മാതാപിതാക്കള്‍ യാത്ര ചെയ്തിരുന്നുവെന്ന് അസ്ഹര്‍ ഖാന്‍ പറയുന്നു. എന്നാല്‍, ഇത്തവണ അവര്‍ തിരിച്ചു വന്നില്ല. ആറുമാസത്തിനു ശേഷവും രക്ഷിതാക്കള്‍ വരാതായതോടെ കഴിഞ്ഞ ജൂണില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് എംബസി ഉദ്യോഗസരോട് പറഞ്ഞത്. കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കുട്ടിയെ പിന്നീട് സാമൂഹിക മന്ത്രാലയത്തിന് കീഴിലെ റിയാദിലെ ജുവനൈല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി രേഖകള്‍ കണ്ടത്തൊനുള്ള അന്വേഷണത്തിന്‍െറ ഭാഗമായി കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. മാതാപിതാക്കളെ കുറിച്ചോ നാട്ടിലോ സൗദിയിലോ ഉള്ള മറ്റ് ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും നല്‍കാന്‍ അസ്ഹര്‍ ഖാന് സാധിച്ചിട്ടില്ല. ഈ  സാഹചര്യത്തില്‍ കുട്ടിയെ സന്ദര്‍ശിച്ച എംബസി അധികൃതരും നിസ്സഹായരായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ശുമൈസി തര്‍ഹീലില്‍ എത്തിച്ച അസഹ്റിനെ പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും ജയിലിലേക്ക് മാറ്റി. പല തലത്തിലും രക്ഷിതാക്കള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചിട്ടില്ല. നേരത്തെ വിരലടയാളം രേഖപ്പെടുത്താത്തതിനാല്‍ വിരലടയാള സംവിധാനത്തിലൂടെ കുട്ടിയുടെ പൂര്‍വരേഖകള്‍ കണ്ടത്തൊനുള്ള സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ശ്രമങ്ങളും വിഫലമായി. 
1998ല്‍ സൗദിയിലാണ് ജനിച്ചതെന്നും പിന്നീട് പാസ്പോര്‍ട്ട് എടുത്ത് നാട്ടില്‍ പോയതായും അസ്ഹര്‍ഖാന്‍ പറയുന്നു. കര്‍ണാടക ഗുല്‍ബഗയില്‍ സെന്‍ട്രല്‍ ബസ്റ്റാന്‍റിന് സമീപത്തുള്ള നോബ്ള്‍ സ്കൂളില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ പഠിച്ചതായും ശേഷം പഠനം നിര്‍ത്തി 2012ല്‍ സൗദിയിലേക്ക് തിരിച്ചുവന്നതുമാണത്രെ. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളിലൂടെയും മറ്റും കുട്ടിയുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ  കണ്ടത്തൊനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.