മക്കയില്‍ വീണ്ടും മഴ സാധ്യത: 16 സേവന കേന്ദ്രങ്ങള്‍ കൂടി

ജിദ്ദ: വീണ്ടും മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക മേഖലയില്‍ 16 സേവന കേന്ദ്രങ്ങള്‍ കൂടി സജ്ജമാക്കാന്‍ സിവില്‍ ഡിഫന്‍സ് തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി മുഴുവന്‍ ജില്ലകളിലും മഴക്കെടുതി നേരിടുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ വിതരണം ചെയ്യും. മൂന്നുവിഭാഗം അടിയന്തര സേവന കേന്ദ്രങ്ങളാണ് ഒരുങ്ങുന്നതെന്ന് മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് ബിന്‍ സര്‍ഹാന്‍ പറഞ്ഞു. എല്ലാ യന്ത്രസാമഗ്രികളും ഓഫീസും ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ കേന്ദ്രങ്ങള്‍. 
മഴക്കെടുതിയുണ്ടാകാനുള്ള സാധ്യത, താമസക്കാരുടെ എണ്ണം, താഴ്വരകളുടെയും കനാലുകളുടെയും സമീപ സ്ഥലങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് കേന്ദ്രങ്ങള്‍ തരംതിരിച്ചിരിക്കുന്നതെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു. പെട്രോമിന്‍, മുന്‍തഹസാത്, ഹറാസാത്, കിലോ 14, അബ്റഖ് റആമ, ബലദ്, മതാര്‍ ഖദീം , നേവല്‍ ബേസ് പാലത്തിന് വടക്ക്, അസീസിയ, റബ്വ, ഹയ്യ് നഈം, മുഹമ്മദിയ, റഹീലി, അബ്ഹുര്‍ എന്നിവിടങ്ങളിലാണ് വിവിധ കേന്ദ്രങ്ങള്‍. അടിയന്തര സേവന കേന്ദ്രങ്ങളിലേക്കുള്ള ഉപകരണങ്ങളും ആവശ്യമായ ഉദ്യോഗസ്ഥരും സജ്ജമായി കഴിഞ്ഞുവെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.