പ്രവാസി സംഗമം  ശ്രദ്ധേയമായി

മദീന: കാസര്‍കോട് കൂട്ടായ്മ മദീനയില്‍ സംഘടിപ്പിച്ച ‘പ്രവാസി സംഗമം 2015’ ശ്രദ്ധേയമായി. മദീനയില്‍ കാസര്‍കോട്ടുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വേണ്ട നിയമസഹായവും ആവശ്യമെങ്കില്‍ അടിയന്തിര സാമ്പത്തിക സഹായവും എന്ന വിഷയത്തില്‍ ശരീഫ്  ചെട്ടുംകുഴിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.
വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. സംഗമം മദീനയിലെ  കാസര്‍കോട് സ്വദേശിയും സൗദി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനുമായ ബീരാന്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പെരിങ്ങാടി സ്വാഗതം പറഞ്ഞു. 
വൈസ് പ്രസിഡന്‍റുമാരായ ഇസ്മാഈല്‍ മഞ്ചേശ്വരം, അബ്്ദുല്‍ സത്താര്‍ കുമ്പോല്‍, അബ്ദുറഹിമാന്‍ മച്ചംപാടി, മഹ്മൂദ് തെരുവത്ത്, അഹ്മദ് ലയ്സ്, റഹ്മാന്‍ കോള, മുസ്തഫ മഞ്ചേശ്വരം, ഹംസ ഹൊസങ്ങടി , ശാഹുല്‍ ഹമീദ് പെരിങ്ങാടി, ഇക്ബാല്‍ യുനിവേഴ്സല്‍, മുസ്തഫ ബംഗര, നജീബ് പത്തനംതിട്ട, ശാഹുല്‍ ഹമീദ് ഉച്ചില എന്നിവര്‍ സംസാരിച്ചു. സൈനുദ്ദീന്‍ ആരിഫ് മൊഗ്രാല്‍ യോഗം നിയന്ത്രിച്ചു. മസൂദ് വോര്‍ക്കാടി നന്ദി പറഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.