ജിദ്ദ: മഹ്ദുല്‍ ഉലൂം ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഏഴാമത് വാര്‍ഷിക കായികമേളക്ക് പരിസമാപ്തിയായി. സ്കൂള്‍ കാമ്പസിലും കിലോ ഏഴിലെ സ്റ്റേഡിയത്തിലുമായി രണ്ടുദിവസമാണ് മേള അരങ്ങേറിയത്. മാസ്റ്റര്‍ മുഹമ്മദ് സഫ്വാന്‍െറ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്കൂള്‍ സുപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതം പറഞ്ഞു. ബോയ്സ് സെക്്ഷന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ് ദീപശിഖ കൊളുത്തി സ്പോര്‍ട്സ് മീറ്റ്് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഡയറക്്ടര്‍മാര്‍ വിവിധ ഹൗസ് ക്യാപ്റ്റന്‍മാര്‍ക്കുള്ള പതാകകള്‍ കൈമാറി. സ്പോര്‍ട്സ് ക്യാപ്റ്റന്‍ മാസ്്റ്റര്‍ മുഹമ്മദ് ഹനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂള്‍ ഡയറക്്ടര്‍മാരായ അബ്്ദുറബ്ബ് ചെമ്മാട്, മുജീബ് റഹ്്മാന്‍ എ.ആര്‍.നഗര്‍, സ്കൂള്‍ ഓപറേഷന്‍സ് മാനേജര്‍ യഹ്യ ഖലീല്‍ നൂറാനി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഫിറോസ് മുല്ല മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഡയറക്്ടര്‍ അബ്ദുറഊഫ് പൂനൂര്‍ മുഖ്യാതിഥിക്കുള്ള മെമെന്‍േറാ സമ്മാനിച്ചു. അക്കാദമിക് എക്സിക്യുട്ടിവ് ഓഫീസര്‍ മരക്കാര്‍ പുളിക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്ല അണ്ടോണ, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ ചാര്‍ജ് അശ്്റഫ് പൂനൂര്‍, അറബിക് വിഭാഗം തലവന്‍ മുഹമ്മദ് അഹമ്മദ് അല്‍ ഗാംദി, എന്നിവര്‍ സംബന്ധിച്ചു. സ്പോര്‍ട്സ് മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ സി.കെ. നന്ദി പറഞ്ഞു.
മുപ്പതോളം ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ക്കൊടുവില്‍ 105 പോയന്‍റ് നേടി റൂബി ഹൗസ് ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 97 പോയന്‍റ് നേടി സഫയര്‍ ഹൗസ് രണ്ടാം സ്ഥാനവും എമറാള്‍ഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങില്‍ സ്കൂള്‍ ഡയറക്ടര്‍മാരായ അബ്ദുറഹീം വണ്ടൂര്‍, അബ്ദുറബ്ബ് ചെമ്മാട് എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സ്കൂള്‍ ഹെഡ് ബോയ് അബ്്ദുല്‍ ബാസിത് സ്വാഗതവും സ്കൂള്‍ സകൗട്് ക്യാപറ്റന്‍ കാശിഫ് മുസ്തഫ നന്ദിയും പറഞ്ഞു. സയ്യിദ് ഷിഹാബ്, ശിഹാബ് നീലാമ്പ്ര, ശശിധരന്‍, മുഹമ്മദ് സ്വാലിഹ്, അന്‍വര്‍, കാസിം, മുഹമ്മദലി, ബര്‍ക്കത്ത് അബദുല്‍ ഗഫൂര്‍, ശൗക്കത്തലി, അക്ബര്‍ അലി, മന്നാന്‍ ഷക്കീബ്, അദ്നാന്‍ അന്‍വര്‍, മുഹമ്മദ് ഇസ്്ലാം, മുഹമ്മദ് റിയാസ്, അലി ബുഖാരി, ആലിക്കുട്ടി, മുഹമ്മദ് റമീസ്, അലി ബുഖാരി, റിയാസ്, മുഹമ്മദ് ഇംറാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഗേള്‍സ് വിഭാഗം കായികമേള പ്രിന്‍സിപ്പല്‍ സല്‍മാ ശൈഖിന്‍െറ അധ്യക്ഷതയില്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹദുന്നിസ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് ഗേള്‍ നെഹ്്ല ജമീല്‍ സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് ക്യാപ്റ്റന്‍ വസീല മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടോപാസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റൂബി ഹൗസ് രണ്ടാം സ്ഥാനവും നേടി. മുഹമ്മദ് ശഹിന്‍, യുസ്റ, മിഷാല ഫഹ്്മി, യുസ്റ ഖാലിദ്, വസീല മുഹമ്മദ് തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.