ദമ്മാം: ഖാലിദിയ സ്പോര്‍ട്സ് ക്ളബ് വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാന്‍ഫോര്‍ഡ് ഖാലിദിയ ഫുട്ബോള്‍ മേളക്ക് ആവേശകരമായ സമാപനം. ആതിഥേയരായ സാന്‍ഫോര്‍ഡ് ഖാലിദിയ കിരീട ജേതാക്കളായി. സീസണിലെ മൂന്നാമത്തെ വിജയമാണ് ഖാലിദിയ ക്ളബിന്‍െറത്.
വാശിയേറിയ ഫൈനലില്‍ പൊരുതിക്കളിച്ച ദാറുല്‍ അസിഹ ദമ്മാം സോക്കറിനെ ഒന്നിതെരെ രണ്ടു ഗോളുകള്‍ക്കാണ് ഖാലിദിയ മുട്ടുകുത്തിച്ചത്.
ആദ്യപകുതിയില്‍ മാജിദ് നേടിയ ഒരു ഗോളിന് മുന്നിലായിരുന്ന ദമ്മാം സോക്കറിനെതിരെ യാസര്‍, മാലിക്ക് എന്നിവരിലൂടെ ഖാലിദിയ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ ദമ്മാം സോക്കറിന്‍െറ മുന്നേറ്റം രണ്ടാം പകുതിയില്‍ ഖാലിദിയയുടെ പ്രതിരോധത്തിന് മുമ്പില്‍ നിഷ്ഫലമായി. നാട്ടില്‍ നിന്നത്തെിയ പ്രമുഖ താരങ്ങള്‍ ഇരു ടീമിന് വേണ്ടി ജേഴ്സിയണിഞ്ഞിരുന്നു.
ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും മികച്ച കളിക്കാരനായി സന്തോഷ് ട്രോഫി താരം മാലിക്കിനെ തിരഞ്ഞെടുത്തു. ടോപ് സ്കോറര്‍ ആയി നറുക്കെടുപ്പിലൂടെ ഷാഹിദിനെ (ദമ്മാം സോക്കര്‍) തിരഞ്ഞെടുത്തു. മികച്ച ഡിഫന്‍ഡറായി ഖാലിദിയയുടെ റഊഫിനെയും മികച്ച ഗോള്‍ കീപ്പറായി ദമ്മാം സോക്കറിന്‍െറ റഹീസിനെയും തിരഞ്ഞെടുത്തു. യുവ കളിക്കാരനുള്ള ജയഹിന്ദ് ടി.വിയുടെ അവാര്‍ഡിന് അസദുദ്ദീന്‍ (ദമ്മാം സോക്കര്‍) അര്‍ഹനായി. നസീബ് വാഴക്കാടിനെ മികച്ച കാണിയായി തെരഞ്ഞെടുത്തു.
സാന്‍ഫോര്‍ഡ് റീജനല്‍ മാനേജര്‍ അബ്ദുല്‍ മനാഫ്, സിഫ്കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ സലാം, ഫ്ളമിങ്ങൊ റീജനല്‍ മാനേജര്‍ കുഞ്ഞി മുഹമ്മദ്, അല്‍ കബീര്‍ മാനേജര്‍ അബ്ദുല്‍ ഹഖീം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും പ്രൈസ് മണിയും കൈമാറി.
നാസ് വക്കം, സുലൈമാന്‍, മുഹമ്മദ് നജാത്തി, പ്രഭാകരന്‍), അലി കളത്തിങ്ങല്‍, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുല്‍ ജബ്ബാര്‍, പി. എം. നജീബ്, നിസാര്‍ അത്തോളി ബിജു അബൂബക്കര്‍, അഷ്റഫ് ദാന, ജാഫര്‍ കൊണ്ടോട്ടി, സതീഷ് പരുമല, ഫ്രാങ്കോ, ഷക്കീര്‍ വള്ളക്കടവ്, റസാഖ് ചേരിക്കല്‍,വില്‍ഫ്രഡ്, അഷ്റഫ് പൊട്ടേങ്ങല്‍, അബിദ് അലി മങ്കട, ഷക്കീര്‍ പാലക്കാട്, ജസീദ് അലി വണ്ടൂര്‍, റഷീദ് വേങ്ങര, ആബിദ് പാണ്ടിക്കാട്, റഷീദ് ഒറ്റപ്പാലം, ഫൈസല്‍ ചെമ്മാട്, ഷാന ചെര്‍പ്പുളശ്ശേരി,ഷാഹുല്‍ ഹമീദ്, ഷംസു പട്ടാമ്പി, സുബൈര്‍ ചെമ്മാട്, റിയാസ് പട്ടാമ്പി എന്നിവര്‍ കളിക്കാരെ പരിചയപ്പെടുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.
സമാപന സമ്മേളനം ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അഷ്റഫ് അലി മേലാറ്റൂര്‍ സ്വാഗതവും മന്‍സൂര്‍ മങ്കട നന്ദിയും പറഞ്ഞു. സാബിത് പാവറട്ടി അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.