മദീന: ജീവിതസ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്‍െറ സന്തോഷം നിറഞ്ഞ മുഖങ്ങളുമായാണ് പ്രായത്തിന്‍െറയും അനാരോഗ്യത്തിന്‍െറയും വിവശതകള്‍ക്കിടയിലും അവര്‍ വിമാനമിറങ്ങിയത്. ഹജ്ജ് എന്ന ആയുസ്സിലൊരിക്കലെ വിശുദ്ധകര്‍മം നിറവേറ്റാന്‍ പുണ്യഭൂമിയില്‍ എത്തിച്ചേരാനായതിന്‍െറ ആവേശത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന ഹാജിമാരുടെ സംഘം ഞായറാഴ്ച മദീനയില്‍ ഇറങ്ങിയത്. ഡല്‍ഹി മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ ഏറെയും പ്രായാധിക്യമുള്ളവരായിരുന്നു. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ യാത്രയും താമസവും പരമാവധി പ്രയാസരഹിതമാക്കിത്തീര്‍ക്കാനുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ ശ്രമത്തിന്‍െറ ഭാഗമായാണ് ഇവരുടെ യാത്ര നേരത്തേയാക്കിയത്. ഇവര്‍ക്കെല്ലാം മദീന ഹറമിനു ചാരെയുള്ള താമസസ്ഥലങ്ങളാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗര്‍, ഗയ, കൊല്‍ക്കത്ത, ഡല്‍ഹി, ലഖ്നൗ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് ഇന്നലെ മദീനയിലിറങ്ങിയത്. പതിവുതെറ്റിച്ച് 35 മിനിറ്റു മുമ്പുതന്നെ എയര്‍ ഇന്ത്യയുടെ ആദ്യവിമാനം ലാന്‍ഡ് ചെയ്തു. വിമാനം നേരത്തേ എത്തുന്ന വിവരമറിഞ്ഞ് ഹജ്ജ് മിഷന്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര നേരത്തേയാക്കി. യാത്ര പ്രയാസ രഹിതമായിരുന്നെന്ന് എമ്രിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ മുഹമ്മദ് ഉസ്മാന്‍, ഭാര്യ റുഖ്സാന ബീഗം എന്നിവര്‍ പറഞ്ഞു. ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്നും ശേഖരിച്ച് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തന്നെ ബസുകളില്‍ എത്തിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ടെര്‍മിനലില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ മുറാദാബാദ് സ്വദേശി മുഹമ്മദ് അയ്യൂബിയും ഭാര്യ നഫ്രീസ് ജഹാനയും പുണ്യഭൂമിയിലത്തെി സന്തോഷം പങ്കുവെച്ചു. ആദ്യ സംഘം താമസിക്കുന്ന ഹോട്ടല്‍ മുഖ്താര്‍ ആലമിയ്യയിലത്തെി ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ഹാജിമാരുടെ ക്ഷേമങ്ങളന്വേഷിക്കുകയും താമസസൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.