റിയാദ്: സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലെ അസീര്‍ മേഖലയില്‍ സൈനിക പരിശീലന ക്യാമ്പിലെ പള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 34 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിഭാഗം വ്യക്തമാക്കി. പിടിയിലായതില്‍ 30 പേര്‍ സ്വദേശികളും നാല് പേര്‍ വിദേശികളുമാണ്. പാകിസ്ഥാന്‍, യമന്‍, ബഹ്റൈന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികള്‍. സംഭവം നടന്ന ആഗസ്റ്റ് ആറിന് തന്നെ സംശയകരമായി സാഹചര്യത്തില്‍ ഏഴ് പേര്‍ പിടിയിലായിരുന്നു. പത്ത് പേര്‍ തൊട്ടടുത്ത ദിവസവും ബാക്കിയുള്ള അടുത്ത ദിവസങ്ങളിലും പിടിയിലായി. 21കാരനായ വിദ്യാര്‍ഥിയടക്കം ഏതാനും പേരെ കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള അല്‍ഖര്‍ജില്‍ വെച്ച് പിടികൂടിയിരുന്നു. ഇസ്തിറാഹ വളഞ്ഞാണ് അല്‍ഖര്‍ജില്‍ നിന്നുള്ളവരെ സുരക്ഷ വിഭാഗം പിടികൂടിയത്. യമന്‍ പൗരനും അല്‍ഖര്‍ജിലെ അശ്ശദീദ ഇസ്തിറാഹ വേട്ടയിലാണ് പിടിയിലായത്. അബ്ഹ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സൗദിയുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള അല്‍ജൗഫ് മേഖലയിലെ യൂസുഫ് അസ്സുലൈമാന്‍ എന്ന ഐ.എസ് ബന്ധമുള്ള ചാവേര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 12 സൈനികരും മൂന്ന് തൊഴിലാളികളും ഉള്‍പ്പെടെ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് കഴിഞ്ഞ ദിവസം സൈനിക ക്യാമ്പും പള്ളിയും സന്ദര്‍ശിക്കുകയും സംഭവത്തില്‍ ബന്ധമുള്ളവരെ ഉടന്‍ പിടികൂടി ശിക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ പുതിയ കണക്കനുസരിച്ച് 4453 പേര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കീഴില്‍ അന്വേഷണ വിധേയമായി തടവിലുണ്ട്. ഇതില്‍ 3743 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.