ഇളയ മകന്‍െറ കല്യാണത്തിന് അടുത്ത് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ: സഫിയ്യ മക്കള്‍: മൊയ്തീന്‍ കുട്ടി (ജിസാന്‍), ഇസ്മാഈല്‍, സൈഫുന്നിസ, മരുമകള്‍: ഫാത്തിമ ബിന്‍ദിയ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി നാട്ടുകാരനായ, സൈദ് മുന്നിയൂര്‍, മൊയ്തീന്‍ ചൊക്ളി, കെ.എം. സി.സി പ്രവര്‍ത്തകരും സുഹൃത്തുക്കളും സഹായത്തിനുണ്ട്. മയ്യിത്ത് ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കും.
കൊല്ലം സ്വദേശി ത്വാഇഫില്‍ നിര്യാതനായി
ത്വാഇഫ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ത്വാഇഫ് അല്‍അമീന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. കൊല്ലം പുനലൂര്‍ ചാലക്കോട് കൊക്കോട് ഹൗസില്‍ ഹനീഫ - സുബൈദ ബീവി ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാര്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ മാസം ജുലൈ 20ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അല്‍ അമീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അന്ത്യം. 17 വര്‍ഷമായി ദമ്മാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റെഡ് ടാഗ് കമ്പനിയിലെ ജീവനക്കാരനാണ്. ഇതേ കമ്പനിയിലെ ത്വാഇഫ് ശാഖയില്‍ റീജണല്‍ മാനേജറായി ജൂണ്‍ 27 നാണ് ജോലിയില്‍ പ്രവേശിച്ചത്. അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. 26 വര്‍ഷമായി ദമ്മാമില്‍ എത്തിയിട്ട്. ഏറെക്കാലം കുടുംബസമേതം ദമ്മാമില്‍ താമസിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ പരിചരണത്തിനായി നാട്ടില്‍ നിന്നും ഭാര്യ ത്വാഇഫില്‍ എത്തിയിരുന്നു. അല്‍ അമീന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലത്തെിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സജി, മക്കള്‍: നസ്റിയ (17), നജാദ് (ഏഴ്), നജ്ദിയ (ഏഴ്) ഇരുവരും ഇരട്ടകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.