റിയാദ്: അബഹയില്‍ സൈനികകേന്ദ്രത്തിലെ പള്ളിയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ യൂസുഫ് സുലൈമാന്‍ എന്ന അല്‍ജൗഫ് പ്രവിശ്യയിലെ സകാക സ്വദേശിയാണെന്ന് ആഭ്യന്തരമന്ത്രാലയം സുരക്ഷാവക്താവ് വെളിപ്പെടുത്തി. ഇയാള്‍ മുമ്പ് സുരക്ഷ വിഭാഗത്തിന്‍െറ തടവില്‍ ഒന്നര മാസം കഴിഞ്ഞിരുന്നുവെന്നും പ്രതിക്കെതിരെ വ്യക്തമായ തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും വക്താവ് അറിയിച്ചു. 2013ല്‍ അല്‍ഖസീം മേഖലയില്‍ നടന്ന സുരക്ഷ ലംഘന പ്രശ്നത്തില്‍ തടവിലായവരുടെ പട്ടികയിലായിരുന്നു യൂസുഫ്. 45 ദിവസത്തിനു ശേഷം തെളിവില്ലാത്തതിനാല്‍ നിരപരാധിയാണെന്ന് കണ്ടത്തെി വിട്ടയക്കുകയായിരുന്നു. റമദാനില്‍ കുടുംബത്തില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം ബന്ധുക്കള്‍ക്ക് ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് യൂസുഫിന്‍െറ ചിത്രവും ശബ്ദ റെക്കോര്‍ഡും ഐ.എസ് പുറത്തുവിട്ട ഉടനെ കുടുംബാംഗങ്ങള്‍ സുരക്ഷാവിഭാഗത്തെ സമീപിച്ച് യൂസുഫിനെ തിരിച്ചറിഞ്ഞതായി സമ്മതിക്കുകയായിരുന്നു. 199ല്‍ അല്‍ജൗഫിലെ സകാകയില്‍ ജനിച്ച യൂസുഫ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യക്തിത്വവികാസം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു യൂസുഫ് ചിത്രസഹിതമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നത്. 2014 അവസാനം സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷനായ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഐ.എസുമായി എപ്പോള്‍, എങ്ങനെ ബന്ധം സ്ഥാപിച്ചു എന്ന് കുടുംബത്തിനും കൃത്യമായ വിവരമില്ല. ചാവേറാക്രമണത്തിന് രാജ്യത്തിനകത്തു നിന്നു തന്നെ ഇയാള്‍ക്ക് സഹായികളുണ്ടാകാമെന്ന നിഗമനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.