ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച സൗദിയില്‍ എത്തും. പതിവുപോലെ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഇത്തവണയും ആദ്യംസഘമത്തെുന്നത്. 200 അംഗ സംഘത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഹജ്ജ് മന്ത്രാലയം, മുത്വവ്വിഫ് എന്നിവക്ക് കീഴില്‍ പൂര്‍ത്തിയായി. ആദ്യ സംഘമത്തെുന്നതോടെ ഹജ്ജ് മന്ത്രാലയം, ആരോഗ്യം, ഇരുഹറം കാര്യാലയം, പാസ്പോര്‍ട്ട്, മുത്വവ്വിഫുകള്‍, സംസം യുണൈറ്റഡ് ഓഫിസ്, ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ബസ് ഗൈഡന്‍സ് ഓഫിസ്, കിങ് അബ്ദുല്ല സംസം പദ്ധതി, മക്ക മുനിസിപ്പാലിറ്റി, സുരക്ഷ വിഭാഗങ്ങള്‍ എന്നിവക്ക് കീഴില്‍ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മക്ക, മദീന എന്നിവിടങ്ങളിലെ ഹജ്ജ് മന്ത്രാലയ ഓഫിസുകളാണ് വിവിധ ഗവര്‍മെന്‍റ് സ്വകാര്യ വകുപ്പുകളുടെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹജ്ജ് മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനപരിപാടികള്‍ക്ക് റമദാന്‍ അവസാനത്തില്‍ ഹജ്ജ് മന്ത്രി അംഗീകാരം നല്‍കിയതാണെന്ന് ഹജ്ജ് മന്ത്രാലയ വക്താവ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്ക് കീഴിലും പൂര്‍ത്തിയായിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതിനിടെ, ഹജ്ജിനത്തെുന്നവര്‍ ആരോഗ്യ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചു. തീര്‍ഥാടകര്‍ക്ക് നിശ്ചയിച്ച ആരോഗ്യ നിബന്ധനകള്‍ അതതു രാജ്യങ്ങളിലെ സൗദി എംബസികളെയും കോണ്‍സുലേറ്റുകളേയും അറിയിച്ചിട്ടുണ്ട്. വിസ നല്‍കുന്ന സമയത്ത് ആരോഗ്യനിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. സൗദി ആരോഗ്യ മന്ത്രാലയം പകര്‍ച്ച വ്യാധികളോരോന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. ഖാലിദ് മുര്‍ഗലാനി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മന്ത്രാലത്തിനു കീഴില്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സമിതികളുണ്ട്. കഴിഞ്ഞ വര്‍ഷം ഗിനിയ, ലൈബീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതു പോലെ ആരോഗ്യ നിബന്ധനകളില്‍ വല്ല മാറ്റവുമുണ്ടെങ്കില്‍ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുമെന്നും ആരോഗ്യ വക്താവ് പറഞ്ഞു. പകര്‍ച്ച വ്യാധികളും അവ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും നിര്‍ണയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അന്താരാഷ്ട്ര ആരോഗ്യസുരക്ഷാചട്ടങ്ങള്‍ കണക്കിലെടുത്ത് യാത്ര പുറപ്പെടുന്നതിനു പത്ത് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ എടുത്തിരിക്കണമെന്നും വിമാനങ്ങളിലും കപ്പലുകളിലും മരുന്നടിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.