ദോഹയില്‍ സൗദി - യു.എസ് - റഷ്യ മന്ത്രിതല ചര്‍ച്ച

റിയാദ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യു.എസ്, റഷ്യ വിദേശകാര്യമന്ത്രിമാരുമായി സൗദി അറേബ്യന്‍ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തും.  പശ്ചിമേഷ്യ സന്ദര്‍ശനത്തിനു തിരിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുമായി തിങ്കളാഴ്ച ദോഹയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, ജോണ്‍ കെറി എന്നിവര്‍ സൗദി മന്ത്രിയെ കാണുന്നത്. 
ഇറാനുമായി ആറു വന്‍ശക്തിരാഷ്ട്രങ്ങളുണ്ടാക്കിയ ആണവകരാര്‍ സംബന്ധിച്ച് മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ ദുരീകരിക്കുന്നതിന്‍െറ ഭാഗമായി നടത്തുന്ന പര്യടനപരിപാടിയുടെ ഭാഗമായാണ് കെറി ദോഹയിലത്തെുന്നത്. 
ഇറാനുമായി കരാറിലത്തെിയ ശേഷം സെര്‍ജി ലാവ്റോവിന്‍െറ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.