ജിദ്ദ: നഗരത്തിലെ അനാകിഷില്‍ മലയാളികളുടെ താമസസ്ഥലത്ത് വന്‍ കവര്‍ച്ച. നാട്ടില്‍ പോകാനിരുന്നയാളുടെ നാല് സ്യൂട്ട് കേസുകള്‍, ആറു പവന്‍ സ്വര്‍ണം, 3500 റിയാല്‍, 15000 ഇന്ത്യന്‍ രൂപ, എട്ടു മൊബൈല്‍ ഫോണ്‍, മറ്റു വിലപിടിപ്പുള്ള രേഖകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ടു. ജിദ്ദ സിത്തീന്‍ റോഡിലെ അനാകിഷില്‍ വലിയ കോടതിക്ക് പിറകു വശത്ത് ഏഴു മലയാളികള്‍ താമസിക്കുന്ന റൂമിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരസമയത്ത് മോഷണം നടന്നത്. മണ്ണാര്‍മല സ്വദേശി മുഹമ്മദലി, ഭാര്യാസഹോദരന്‍ മുണ്ടക്കത്തൊടി ഹംസ, ഇരുമ്പുഴി സ്വദേശികളായ തോണിക്കടവത്ത് അബു, കെ.എം ഫൈസല്‍, സി.ടി സൂപ്പി, നെല്ലിക്കുത്ത് അന്‍വര്‍ സാദിഖ്, കിഴിശ്ശേരി അബ്ദുല്‍കരീം എന്നിവരാണ് ഇവിടെ താമസിക്കുന്നത്. പാസ്പോര്‍ട്ടും ടിക്കറ്റും നഷ്ടപ്പെട്ടതിനാല്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മുഹമ്മദലിയുടെ യാത്ര മുടങ്ങി. 25 വര്‍ഷത്തോളമായി മലയാളികള്‍ താമസിക്കുന്ന ഈ റൂമില്‍ 15 വര്‍ഷത്തോളമായി മുഹമ്മദലി താമസം തുടങ്ങിയിട്ട്. സമീപത്തെ ബൂഫിയയില്‍ ജോലി ചെയ്യുന്ന താമസക്കാരിലൊരാള്‍ ജുമുഅ നമസ്കാരം തുടങ്ങുമ്പോഴാണ് മുറി പൂട്ടി ഇറങ്ങിയത്. നമസ്കാരം കഴിഞ്ഞ ഉടന്‍ അയാള്‍ റൂമില്‍ തിരിച്ചത്തെുന്നതിനിടെയായിരുന്നു മോഷണം. റൂമിന്‍െറ പുറത്തുള്ള മെയിന്‍ ഗേറ്റിന്‍െറ മതില്‍ ചാടിക്കടന്ന് മെയിന്‍ ഡോര്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച ശേഷം അകത്തുകടന്ന് ഓരോ റൂമിലും കയറി അലമാരകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഒന്നില്‍ കൂടുതല്‍ ആളുകളുള്ള സംഘമായിരിക്കും പിന്നിലെന്ന് സംശയിക്കുന്നു.
മുഹമ്മദലി മൂന്നു വര്‍ഷത്തിനു ശേഷമുള്ള അവധിക്കു ഇന്നലെ രാത്രി 11.15 നുള്ള എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. 32 വര്‍ഷമായി സ്പോണ്‍സര്‍ക്കു കീഴില്‍ കര്‍ട്ടണ്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മുഹമ്മദലിയുടെ പാസ്പോര്‍ട്ട്, ടിക്കറ്റ്, സ്യൂട്ട്കേസുകള്‍ എല്ലാം നഷ്ടമായതോടെ യാത്ര മുടങ്ങി. സ്യൂട്ട് കേസില്‍ മകള്‍ക്ക് വാങ്ങിയ സ്വര്‍ണമാലയും അളിയന്‍െറ സ്വര്‍ണവും മക്കള്‍ക്കുള്ള വിലപ്പെട്ട സാധനങ്ങളും ഉണ്ടായിരുന്നു.
നാട്ടില്‍ കൊണ്ടുപോകാന്‍ രണ്ട് കാര്‍ട്ടണുകളിലായി കെട്ടിവെച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. പള്ളിയില്‍ പോയ സമയത്ത് എല്ലാവരും ഇഖാമ കൈവശം വെച്ചത് കൊണ്ട് ആരുടെയും ഇഖാമയും നഷ്ടമായില്ല. ശിമാലിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി സ്ഥലം പരിശോധിച്ചു പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.