Posted On
date_range Updated On
date_range സൗദിയിൽ 159 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. 159 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
112 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 754,623ഉം രോഗമുക്തരുടെ എണ്ണം 742,239ഉം ആയി. രാജ്യത്ത് പുതുതായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ മരണം 9,096 ആയി. നിലവിൽ 3,288 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 55 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.35 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 38, മദീന 23, റിയാദ് 22, മക്ക 18, ത്വാഇഫ് 11, ദമ്മാം 8, അബഹ 7, ജീസാൻ 5, ബുറൈദ 3, അൽബാഹ 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.