Posted On
date_range Updated On
date_range എൻജിൻ ഓഫാക്കാതെ ഡോർ തുറന്നിട്ട് പോയാൽ 150 റിയാൽ പിഴ
റിയാദ്: എൻജിൻ ഓഫാക്കാതെ വാഹനത്തിന്റെ ഡോർ തുറന്നിട്ട് പുറത്തിറങ്ങി പോയാൽ 150 റിയാൽ വരെ പിഴ ലഭിക്കും. സൗദി ട്രാഫിക്ക് നിയമ ലംഘന പട്ടികയിൽ പുതിയൊരു കുറ്റം കൂടി ഉൾപ്പെടുത്തി. വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. ഇതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിപ്പോകുന്നതിന് മുമ്പായി എന്ജിന് ഓഫ് ചെയ്തിട്ടുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.