സൗദിയിൽ മരിച്ചവരിൽ 10 പേർ യുവാക്കൾ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് മരിച്ചവരിൽ 10 പേർ യുവാക്കളാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മ ുഹമ്മദ്​ അബ്​ദുൽ അലി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

ഞായറാഴ്​ച വരെ രാജ്യത്ത്​ കോവിഡ്​ മൂലം മരിച്ചത്​ 59 പേരാണ്​. അതിൽ 10 പേർക്ക്​ 40 വയസ്സിൽ ചുവടെയാണ്​ പ്രായം. ഞായറാഴ്​ച മരിച്ച ഏഴുപേരിൽ ഒരാൾക്ക്​ 90 വയസ്സായിരുന്നു പ്രായം. ഹുഫൂഫ്​ സ്വദേശിയാണ്​ ഇദ്ദേഹം.​

മക്കയിൽ മരിച്ച സ്വദേശി പൗരന്​ 53 വയുസ്സമായിരുന്നു പ്രായം. എന്നാൽ, ബാക്കി അഞ്ച്​ വിദേശികൾ 38നും 63നും ഇടയിൽ പ്രായക്കാരാണ്​. അവർ മക്കയിലും മദീനയിലും ജിദ്ദയിലുമായാണ്​ മരിച്ചത്​.

Tags:    
News Summary - 10 youths died in saudi arabia due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.