വ്യവസായ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിച്ചു

യാംബു: രാജ്യത്തെ വ്യവസായ മേഖലകളിൽ സ്വദേശി ജീവനക്കാരുടെ സാന്നിധ്യം വർധിക്കുന്നതായി കണക്കുകൾ. കോവിഡ് കാലത്ത് മാന്ദ്യത്തി​ൻെറ പിടിയിലായ വിവിധ വ്യവസായ മേഖലയിൽനിന്ന് ജൂലൈയിൽ ധാരാളം തൊഴിലാളികൾക്ക് ജോലിനഷ്​ടം സംഭവിച്ചു. സൗദി വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് ജൂലൈയിലെ സ്ഥിതിവിവരക്കണക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ജൂലൈയിൽ 471 സൗദികളെ വിവിധ വ്യവസായ മേഖലകളിൽ ജോലിക്കു നിയമിക്കാൻ കഴിഞ്ഞതായും 1904 വിദേശികളായ തൊഴിലാളികളെ പല കാരണങ്ങളാൽ തൊഴിലിൽനിന്ന് പിരിച്ചുവിടേണ്ടിവന്നതായും മന്ത്രി പറഞ്ഞു.

ജൂലൈയിലെ വ്യവസായ വാണിജ്യ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പഠനവിധേയമാക്കി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് 471 പുതിയ തൊഴിലവസരം ഉണ്ടായത് എടുത്തുപറയേണ്ട നേട്ടമായി വിലയിരുത്തുന്നു. പുതിയ സംരംഭങ്ങൾക്കായി 86 ലൈസൻസ് നൽകി. 1.15 ശതകോടി ഡോളർ നിക്ഷേപം ചെയ്യാൻ തീരുമാനമെടുത്തതായി മന്ത്രി ട്വീറ്റ് സന്ദേശത്തിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.