യുസുഫ് അൻസാരിക്ക് കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പിൽ സംസ്ഥാന പ്രസിഡൻറ്​ എസ്.എ.എം ബഷീർ ഉപഹാരം നൽകുന്നു

യുസുഫ് അൻസാരിക്ക് യാത്രയപ്പ് നൽകി

ദോഹ: എഴുത്തുകാരനും ഗ്രന്ഥകാരനും ഇസ്​ലാമിക പണ്ഡിതനും ദീർഘകാല ഖത്തർ പ്രവാസിയുമായ യുസുഫ് അൻസാരിക്ക് ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി യാത്രയപ്പ് നൽകി. ഖത്തറിലെ മതകാര്യവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. കെ.എം.സി.സിയുടെ ആദ്യകാല അംഗങ്ങളിലൊരാളാണ്​. ഇരുപത്താറോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക്​ മടങ്ങുന്നത്​. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ എസ്.എ.എം ബഷീർ അദ്ദേഹത്തിന്​ ഉപഹാരം നൽകി.

മലപ്പുറം ജില്ല പ്രസിഡൻറ്​ കെ. മുഹമ്മദ് ഈസ ഷാളണിയിച്ചു. ഏറനാട് മണ്ഡലം പ്രസിഡൻറ്​ അജ്മൽ അരീക്കോട് അധ്യക്ഷത വഹിച്ചു. എസ്.എ.എം. ബഷീർ, മുഹമ്മദ് ഈസ, കോയ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. 28 വർഷത്തെ പ്രവാസ അനുഭവങ്ങൾ യുസുഫ് അൻസാരി പങ്കു​െവച്ചു. ഫാഇസ് എടവണ്ണ, മുഹമ്മദ് ലയിസ് കുനിയിൽ, ഫിറോസ് ചാലിയാർ, റഫീഖ് അബൂബക്കർ മൂർക്കനാട്, സഫീർ എടവണ്ണ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിയാസ് മൂർക്കനാട് സ്വാഗതവും മണ്ഡലം ട്രഷറർ നസീർ വി.പി. കുനിയിൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.