വേൾഡ് പാഡൽ ചാമ്പ്യൻഷിപ് വനിത വിഭാഗം ഫൈനലിൽ കടന്ന അർജന്റീന ടീം അംഗങ്ങളുടെ ആഘോഷം
Posted On
date_range Updated On
date_range വേൾഡ് പാഡൽ: ഇന്ന് ഫൈനൽ പോരാട്ടങ്ങൾ
ദോഹ: ഖത്തർ വേദിയാകുന്ന ലോക പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ന് കലാശപ്പോരാട്ടങ്ങൾ. പുരുഷ, വനിത വിഭാഗം ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിലാണ് കിരീടപ്പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ സ്പെയിൻ പോർചുഗലിനെ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് കീഴടക്കി.
ഫെർണാണ്ടസ് സാഞ്ചസ്, ട്രിയ പോൻസ്, സലറാസ് ബെൻഗോചെ, ഗോൺസാലസ് ഫെർണാണ്ടസ് എന്നിവർ ഒന്നും രണ്ടും ഗെയിമുകളിൽ നേടിയ വിജയമാണ് സ്പെയിനിനെ അനായാസം ഫൈനലിലെത്തിച്ചത്. രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ അർജന്റീന ഇറ്റലിയെ 2-0ത്തിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.