ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ചിത്രം റിട്സ്കാർട്ടൻ ഹോട്ടലിനോട് ചേർന്ന ദ്വീപുകളിലൊന്നിൽ ഉയർത്തി. പതിനാറായിരം മീറ്റർ ചുറ്റളവുള്ള തമീം അൽമജ്ദ് ചിത്രമാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. നേരത്തെ ഗിന്നസ് ബുക്കിൽ ഇടം നേടിയ പതിനയ്യായിരം മീറ്റർ ചുറ്റളവുള്ള ചിത്രത്തെ മറികടന്നാണ് ശൈഖ് തമീമിെൻറ കൂറ്റൻ ചിത്രം നേട്ടം കൊയ്തത്. ലോക ചരിത്രത്തിൽ ഇടം നേടുന്ന ചിത്രമെന്ന ആശയത്തിെൻറ ഉടമ ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നേതൃത്വം നൽകിയ ഫൈസൽ സൈഫ് കശാശി അൽമുഹന്നദി അറിയിച്ചു.
നാല് മാസം നീണ്ട പ്രയത്നത്തിലൂടെയാണ് ഈ കൂറ്റൻ ചിത്രം രൂപപ്പെട്ടത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബഹുമാനാർത്ഥം ഇത്തരമൊരു പടുകൂറ്റൻ ചിത്രം ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്ര തലവെൻറ പേരിൽ ഇത്തരമൊരു വേറിട്ട ചിത്രം നിർമിക്കാനുള്ള ആശയം സ്വദേശി യുവാവിെൻറ ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ അതിെൻറ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് കതാറാ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ സാലിം ഗാനിം അൽകുബൈസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.