ദോഹ: കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ലോക പൂക്കളമത്സരത്തിെൻറ കേരളത്തിന് പുറത്തുള്ള മത്സരവിഭാഗങ്ങളിൽനിന്ന് നാല് പ്രോത്സാഹന സമ്മാനങ്ങൾ ഖത്തറിൽനിന്ന് മത്സരിച്ച ടീമുകൾക്ക്. വെർച്വവൽ ലോക പൂക്കള മത്സരത്തിൽ തൃശൂർ ജില്ല സൗഹൃദയ വേദി, ചാലിയാർ ദോഹ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ, ഖത്തർ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ എന്നിവരാണ് സമ്മാനാർഹരായത്. കേരളത്തിലെയും പുറത്തെയും വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
ആഗസ്റ്റ് 13 മുതൽ 23 വരെയായിരുന്നു എൻട്രികൾ സ്വീകരിച്ചത്. മത്സരത്തിൽ 1331 എൻട്രികളിൽനിന്ന് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും 52 പ്രോത്സാഹന സമ്മാനങ്ങളുമാണ് നൽകിയത്. ലോക കേരളസഭയായിരുന്നു കേരളത്തിന് പുറത്തുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്. ഖത്തറിൽനിന്ന് സമ്മാനങ്ങൾക്ക് അർഹരായ ടീമുകളെ നോർക്ക ഡയറക്ടർമാരും ലോക കേരള സഭാംഗങ്ങളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.