വിങ്​സ്​ ഒാഫ്​ കംപാഷൻ’:  25 ടിക്കറ്റുകൾ നൽകി ഐ.ടി.ഐ ഗ്രൂപ്പ്​ ഓഫ്​ കമ്പനീസ്​ 

ദോഹ: നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന്​ പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന  പ്രവാസികൾക്കായി ‘ഗൾഫ്​ മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ഖത്തറിലെ ഐ.ടി.ഐ ഗ്രൂപ്പ്​ ഓഫ്​ കമ്പനീസ്​ 25 ടിക്കറ്റുകൾ നൽകും. റിയൽഎസ്​റ്റേറ്റ്​, കൺസ്​ട്രക്ഷൻ, ഫെസിലിറ്റി​  മാനേജ്​മ​​െൻറ്​ രംഗത്ത്​ പ്രവർത്തിക്കുന്ന പ്രമുഖ ഗ്രൂപ്പാണിത്​. പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമു​െണന്നും മഹത്തായ സംരംഭമാണിതെന്നും ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ അബ്​ദുൽ ഗഫൂർ ചിറകുഴി  പറഞ്ഞു. 

ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്​കർ എത്തുകയാണ്​.  ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത്​  യാത്രക്ക്​ തെരഞ്ഞെടുക്ക​പ്പെട്ട അർഹർക്കാണ്​ പദ്ധതിയിലൂടെ സൗജന്യവിമാനടിക്കറ്റ്​ നൽകുക.​ കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ  യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ നിരവധി പേരാണ്​ കഷ്​ടപ്പെടുന്നത്​. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഖത്തറിൽ 00974 5509  1170 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Tags:    
News Summary - Wings compassion ticket-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.