അൽഷിമേഴ്​സ്​ ദിനത്തി​െൻറ ഭാഗമായി ശിൽപശാലയിൽ ഡോ. നൂറ അൽ കഅ്ബി, ജാബിർ അൽ മറി എന്നിവർ

വയോധികർക്കായി വെൽനസ്​ ക്ലിനിക്ക്

ദോഹ: പ്രായമായവർക്ക്​ മുന്തിയ ചികിത്സ ഉറപ്പാക്കുന്നതി​െൻറ ഭാഗമായി പ്രഥമ 'വെൽനസ്​ ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു. ദേശീയ ആരോഗ്യ പഞ്ചവത്സര പദ്ധതിക്ക് കീഴിൽ 'ഹെൽത്തി ഏജിങ്​ േപ്രാഗ്രാമിെൻറ ഭാഗമായാണ്​ വയോധികർക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്നതിനും മാനസികാരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും പുനരധിവാസവും ലക്ഷ്യംവെച്ച്​ പുതിയ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്.

കമ്യൂണിറ്റി മെഡിസിൻ, പ്രിവൻറീവ് മെഡിസിൻ, ഇ​േൻറണൽ മെഡിസിൻ എന്നിവ പുതിയ ക്ലിനിക്കിെൻറ സവിശേഷതയാണ്. കൂടാതെ ഫിസിയോ തെറപ്പിസ്​റ്റിെൻറയും ന്യൂട്രീഷൻ സ്​പെഷലിസ്​റ്റിെൻറയും പരിചയ സമ്പന്നരായ നഴ്സുമാരുടെയും സേവനം ക്ലിനിക്കിലുണ്ടാകും. പ്രായമായവർക്കായുള്ള പ്രത്യേക ആരോഗ്യ പരിരക്ഷ േപ്രാഗ്രാമും ക്ലിനിക്ക് ഉറപ്പുനൽകുന്നുണ്ട്. പ്രായമേറിയവരിൽ കണ്ടുവരുന്ന മതിഭ്രമം സംബന്ധിച്ച് ഖത്തർ ഫൗണ്ടേഷന് കീഴിലെ ഇഹ്സാൻ ഫൗണ്ടേഷൻ, എച്ച്.എം.സിയുമായി സഹകരിച്ച് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേ, കമ്യൂണിറ്റി, പ്രിവൻറീവ് മെഡിസിൻ കൺസൾട്ടൻറ് ഡോ. നൂറ അൽ കഅ്ബിയാണ് വെൽനസ്​ ക്ലിനിക്ക് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

കോവിഡ് സാഹചര്യത്തിലും പ്രായമായവരിൽ കണ്ടുവരുന്ന മതിഭ്രമമുൾപ്പെടെയുള്ള രോഗങ്ങൾ പരിശോധിക്കുന്നതിനും ചികിത്സ നൽകുന്നതിനുമായി മികച്ച സൗകര്യമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ സജ്ജമാക്കിയിരിക്കുന്നതെന്നും റുമൈല ആശുപത്രിയിൽ മാത്രം നിരവധി ആരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചതായും ഡോ. നൂറ അൽ കഅ്ബി പറഞ്ഞു. ദിവസവും 15 മണിക്കൂറിലധികം പ്രവർത്തിക്കുന്ന അർജൻറ് ഡെയിലി കെയർ യൂനിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.  

Tags:    
News Summary - Wellness Clinic for the Elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.