ദോഹ: 2020 നവംബറിൽ ജല, വൈദ്യുത ഉപഭോഗത്തിെൻറ അളവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി. എസ്.എ) അറിയിച്ചു.മുൻ മാസത്തെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 21.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ 3266.0 GWh ആണ് വൈദ്യുതി ഉപഭോഗം. അതേ മാസത്തെ ജലത്തിെൻറ ഉപഭോഗത്തിൽ മുൻമാസത്തെ അപേക്ഷിച്ച് 8.1 ശതമാനം കുറവും പി.എസ്.എ ചൂണ്ടിക്കാട്ടി. അതേസമയം, നവംബറിൽ 598 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 1.6 ശതമാനം കുറവുണ്ടെന്നും പി.എസ്.എ വ്യക്തമാക്കി. റോഡപകടങ്ങളിൽ 86 ശതമാനം പേർക്ക് നിസ്സാര പരിക്ക് പറ്റിയപ്പോൾ 12 ശതമാനം ആളുകൾക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചു. 12 പേരാണ് വിവിധ അപകടങ്ങളിലായി മരണമടഞ്ഞത്. ആകെ ഗതാഗത അപകടങ്ങളുടെ രണ്ടു ശതമാനമാണിത്. നവംബറിൽ 5069 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായും മുൻ മാസത്തെ അപേക്ഷിച്ച് 10.7 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 10.9 ശതമാനവും കുറവാണ് പുതിയ വാഹനങ്ങളുടെ രജിസ്േട്രഷനിലെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.