വാഖ് ഖത്തർ വടംവലി മത്സരത്തിൽ ജേതാക്കളായ ദോഹ വാരിയേഴ്സിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: വാഴക്കാട് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച സിറ്റി എക്സ്ചേഞ്ച്-വാഖ് പവർ വാർ അഖിലേന്ത്യ വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്സ് ജേതാക്കളായി. കരുത്തരായ സാക് ഖത്തറിനെ കീഴ്പ്പെടുത്തിയാണ് ഖത്തർ മഞ്ഞപ്പടയുടെ വടംവലി ടീമായ ദോഹ വാരിയേഴ്സ് വിജയികളായത്. അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടന്ന മത്സരത്തിൽ ദോഹയിലെ ശക്തരായ ടീമുകൾ ലീഗടിസ്ഥാനത്തിൽ മത്സരിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ് മത്സരം ഉദ്ഘാടനം ചെയ്തു.
വാഖ് പ്രസിഡന്റ് നിയാസ് കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വാഖ് നേതൃത്വത്തിൽ നാട്ടിൽ പ്രവർത്തിക്കുന്ന വാഖ് ഡയാലിസിസ് സെന്ററിനുവേണ്ടി നിർമിക്കുന്ന വാഖ് ടവറിന്റെ ബ്രോഷർ പ്രകാശനം സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് മാർക് ഖത്തർ ജനറൽ മാനേജർ ഷൗക്കത്തലിക്കു നൽകി നിർവഹിച്ചു.
ടീം അംഗങ്ങളെ കിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ പരിചയപ്പെട്ടു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അശ്റഫ് ചിറക്കൽ, മിക്സ് മാക്സ് എം.ഡി താഹിർ പട്ടാര, യുനീഖ് പ്രസിഡന്റ് മിനി സിബി, ഹൈദർ ചുങ്കത്തറ, സി.ടി. സിദ്ദീഖ്, സ്റ്റീഫൻ മാർട്ടിൻ എന്നിവർ ആശംസകൾ നേർന്നു. സമാപന ചടങ്ങിൽ വടംവലി മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള ട്രോഫിയും കാഷ് പ്രൈസും സിറ്റി എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഷാനിബ് ശംസുദ്ദീൻ, സിറ്റി ജിം ഫിറ്റ്നസ് സെന്റർ ജനറൽ മാനേജർ അജിത് കുമാർ എന്നിവർ വിതരണം ചെയ്തു. മത്സരത്തിലെ ഒന്നു മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾക്ക് സമ്മാനം നൽകി. ഫൈസൽ കുപ്പായിയുടെ നേതൃത്വത്തിൽ ഗാനവിരുന്ന് സംഘടിപ്പിച്ചു. സ്റ്റീഫൻ മാർട്ടിൻ, സിദ്ദീഖ് പറമ്പൻ, അശ്റഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. യുനീഖ് ഖത്തറിന്റെ നേതൃത്വത്തിൽ മെഡിക്കൽ സേവനവും ഒരുക്കി. ജൈസൽ എളമരം സ്വാഗതവും ഷമീർ മണ്ണറോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.