കോവിഡ്​ ചട്ടലംഘനം: 585 ​േപർ​െക്കതിരെ നടപടി

ദോഹ: ഖത്തറിലെ കോവിഡ്​ കേസുകൾ കുറയുന്നതിനിടെ പെരുമാറ്റച്ചട്ട ലംഘനങ്ങളും വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 15 മാസം നീണ്ട ഇടവേളക്കിടെ വെള്ളിയാഴ്​ച നൂറിൽ താഴെ കോവിഡ്​ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. അതോടനുബന്ധിച്ച്​ രാജ്യത്ത്​ ഇളവുകൾ കൂടി നൽകിത്തുടങ്ങിയ​േപ്പാൾ പൊതുജനങ്ങൾ കോവിഡ്​ ചട്ടങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതും വ്യാപകമാവുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ 585 പേർക്കെതിരെ നടപടിയെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരിയായവിധം മാസ്​ക്​ അണിയാത്തതിന്​ 504 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന്​ 80 പേർക്കെതിരെയും നടപടിയെടുത്തു. ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്യാത്തതിനാണ്​ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചത്​.

കഴിഞ്ഞയാഴ്​ചയിൽ 277 പേർക്കെതിരെയാണ്​ ഇത്തരം ലംഘനങ്ങളുടെ പേരിൽ നടപടി സ്വീകരിച്ചതെങ്കിൽ ഞായറാഴ്​ച പുറത്തുവിട്ട കണക്കുപ്രകാരം ഇത്​ ഇരട്ടിയിലേറെയായി. നിയന്ത്രണങ്ങളിൽ ഇളവു നൽകിത്തുടങ്ങിയതോടെ പൊതുഇടങ്ങളിലും മാളുകളിലും മറ്റും ജനങ്ങൾ ധാരാളമായി എത്തിത്തുടങ്ങി. ഇതോടൊപ്പം പൊലീസ്​ പരിശോധനയും കർക്കശമാക്കിയിട്ടുണ്ട്​.

താമസസ്​ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് കഴിഞ്ഞ മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​. എന്നാൽ, പലരും ഇതിൽ വീഴ്ചവരുത്തുണ്ട്​. ഇതോടെയാണ്​ അധികൃതർ നടപടികൾ ശക്തമാക്കിയത്​. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക.

പിഴ രണ്ടു​ ലക്ഷം വരെ

പ്രോ​േട്ടാക്കോൾ ലംഘനത്തിന്​ വൻ തുകയാണ്​ പിഴയായി നിശ്ചയിച്ചത്​. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ചുമത്തും. നിയമം ലംഘിച്ചവരെയെല്ലാം പബ്ലിക്​ പ്രോസിക്യൂഷനിലേക്ക്​ കൈമാറിയിട്ടുണ്ട്​. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത്​ രാജ്യത്ത്​ നിരോധിച്ചതാണ്​.

പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്​താൽ ചുരുങ്ങിയ പിഴ ആയിരം റിയാലാണ്​. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​്​. നിലവിൽ ഒറ്റക്കോ ഒരേ കുടുംബത്തിലുള്ളവരോ ആണ്​ കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ മാസ്​ക്​ ധരിക്കേണ്ടതില്ല.

Tags:    
News Summary - Violation of Kovid rules: Action against 585 persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.