ഖത്തർ ഫുട്ബാൾ ടീം സ്റ്റാഫായിരുന്ന സി.വി. സലീമിനുള്ള ഉപഹാരം ഷരീഫ് മാമ്പയിൽ നിന്ന് സി.വി. മുഹമ്മദ് ഏറ്റുവാങ്ങുന്നു
ദോഹ: വള്ളിയാട് കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എൻ.പി. ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.എൻ. ബഷീർ മാസ്റ്റർ അധ്യക്ഷനായിരുന്നു. കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത്, ഷരീഫ് മാമ്പയിൽ, ഷഫീർ ഇ.കെ, മുജീബ് കുനിയിൽ എന്നിവർ ആശംസകൾ നേർന്നു.
ഖത്തർ ആദിത്യമരുളിയ ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരത്തിൽ കിരീടമണിഞ്ഞ ഖത്തർ ടീം സ്റ്റഫായിരുന്ന സി.വി സലീമിനുള്ള ഉപഹാരം കെ.എം.സി.സി സംസ്ഥാന കൗൺസിലർ ഷരീഫ് മാമ്പയിൽനിന്ന് സി.വി. മുഹമ്മദ് ഏറ്റുവാങ്ങി. ഹജ്ജിനായി പുറപ്പെടുന്ന കക്കോട്ട് മൂസ്സക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. നാസർ ഉസ്താദ് കോയ്യോട് പ്രാർഥന നടത്തി. നിസാർ സി.കെ സ്വാഗതവും റഫീഖ് സി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.