ഖത്തർ വളപട്ടണം കൂട്ടായ്​മ എസ്​.എസ്​.എൽ.സി ഉന്നതവിജയികളെ ആദരിച്ചപ്പോൾ

എസ്​.എസ്​.എൽ.സി വിജയികൾക്ക്​ വളപട്ടണം കൂട്ടായ്​മയുടെ ആദരവ്​

ദോഹ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വളപട്ടണത്തെ വിദ്യാർഥികളെ ഖത്തർ വളപട്ടണം കൂട്ടായ്മ അനുമോദിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ഷമീമ ഉദ്​ഘാടനം ചെയ്തു. സ്തുത്യർഹമായ സേവനം നടത്തിയ വളപട്ടണം ഗവ. ഹൈസ്കൂൾ അധ്യാപകൻ അഹ്‌മദ്‌ അബ്​ദുറഹ്മാനെ പൊന്നാട അണിയിച്ച് ആദരിച്ചു.

കെ.പി.ബി. റിഷാൽ അധ്യക്ഷത വഹിച്ചു. കെ.എൽ.പി. യൂസഫ്, എളയടത്ത്‌ അഷ്‌റഫ്‌, റിഷാൽ റഹ്മാൻ, കെ.എൽ.പി. ഹാരിസ്, നബീൽ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഇ.പി. ഹംസ സ്വാഗതവും എ.എൻ. സനിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Valapattanam Association honors SSLC winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.